തൃശൂരിന് പുറമേ ആലപ്പുഴയിലും കൊറോണ വൈറസ് .. സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ആലപ്പുഴ: രണ്ടാമത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്കും രോഗബാധയുള്ളതായി സ്ഥിരീകരിച്ചു.
ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രക്തസാമ്ബിള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. അവിടെ നിന്ന് വന്ന റിപ്പോര്‍ട്ടിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി എസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
നേരത്തെ പരിശോധനയില്‍ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൂന്ന് പേര്‍ നിരീക്ഷണത്തിലും 124 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. അതേസമയം വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ആലപ്പുഴയില്‍ കണ്‍ട്രോള്‍ റൂം തുറന്നരിക്കുകയാണ് ആരോഗ്യവകുപ്പ്.
ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് ഈ കുട്ടി. പനിയെ തുടര്‍ന്ന് ആദ്യം നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാആശുപത്രിയിലും ചികിത്സ തേടി. 30നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്