മന്ത്രിമാരെ തെറ്റ് ധരിപ്പിച്ചതാര് ? – സെന്‍സസ് പട്ടികയില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ റദ്ദാക്കുന്നതിനായി മന്ത്രിസഭ യോഗം
തിരുവനന്തപുരം: സെന്‍സസ് നടപടികളില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായി യോഗം ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭ. മാസങ്ങള്‍ക്കു മുന്നേ കേന്ദ്ര സര്‍ക്കാര്‍ ചോദ്യാവലി അയച്ചു നല്‍കിയിട്ടും ഇല്ലാത്ത ചോദ്യാവലികള്‍ ഒഴിവാക്കുന്നതിനായി തിങ്കാഴളാഴ്ച മന്ത്രിസഭ വ്യക്തിയുടെ മാതാപിതാക്കളുടെ ജനന സ്ഥലം, ജനന തിയതി എന്നിവ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് ചോദ്യാവലിയില്‍ ഇവയില്ലെന്ന് തന്നെ സര്‍ക്കാര്‍ തിരിച്ചറിയുന്നത്.
സെന്‍സസില്‍ വിവാദമായ ചോദ്യങ്ങള്‍ കേന്ദ്രം ഉന്നയിച്ചിട്ടുണ്ടെന്ന് സംസ്ഥാനം ആദ്യം പ്രഖ്യാപനം നടത്തിയിരുന്നു. മാസങ്ങളോളം ചോദ്യാവലി സംസ്ഥാനത്തിന്റെ പക്കല്‍ ഉണ്ടായിരുന്നിട്ടും അത് പരിശോധിക്കാതെയാണ് ഈ ആരോപണം. എന്നാല്‍ ആദ്യ ഘട്ട സെന്‍സസിന്റെ 34 ചോദ്യങ്ങളുടെ പട്ടികയില്‍ ഈ ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ജനന തിയതിയും മാതാപിതാക്കളുടെ ജനന സ്ഥലവും ചോദ്യങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം പുറത്തിറങ്ങിയതിന്റെ അടുത്ത ദിവസമാണ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്.
അതിനു മുമ്ബ് തന്നെ വിവാദമായ രണ്ട് ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടെന്നും അത് ഒഴിവാക്കിയെന്നും ആദ്യം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ചോദ്യാവലി പുറത്തായതോടെ സര്‍ക്കാര്‍ ഇത് തിരുത്തുകയായിരുന്നു. വിവാദ ചോദ്യങ്ങള്‍ സെന്‍സസില്‍ ഇല്ലെന്നും ജനസംഖ്യാ രജിസ്റ്ററിലാണുള്ളതെന്നും അനൗദ്യോഗികമായി പൊതുഭരണവകുപ്പ് മാധ്യമങ്ങളെ അറിയിച്ച് ഇതില്‍ നിന്നും തലയൂരുകയായിരുന്നു.
അതിനു പിന്നാലെ ചീഫ് സെക്രട്ടറി വിശദീകരണവും ഇറക്കി സെന്‍സസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ജനസംഖ്യ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തില്‍ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭമുണ്ടാക്കാം എന്ന വിലയിരുത്തലിലാണ് മന്ത്രിസഭയോഗം ചേര്‍ന്ന് ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇല്ലാത്ത ചോദ്യങ്ങള്‍ റദ്ദാക്കാനാണ് തീരുമാനമെടുത്തതെന്ന് വാര്‍ത്ത പുറത്തായതോടെ മുഖ്യമന്ത്രിതന്നെ വെട്ടിലാവുകയാണ്.
സെന്‍സസ് ഡയറക്ടറേറ്റില്‍ മാസങ്ങള്‍ക്ക് മുമ്ബ് കേന്ദ്രത്തില്‍ നിന്നും ചോദ്യാവലി എത്തിയിട്ടും മന്ത്രിസഭാ യോഗം ഇല്ലാത്ത വിവാദചോദ്യങ്ങളെ കുറിച്ച് അര മണിക്കൂറിലേറെ ചര്‍ച്ച ചെയ്തതാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. ചീഫ് സെക്രട്ടറി പോലും കാബിനറ്റില്‍ വ്യക്തതവരുത്തിയില്ല എന്നത് നാണക്കേട് മാത്രമല്ല സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്