ഇത്തവണ വനം- ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍
വനം വകുപ്പ്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ടാര്‍ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുകയും മരംമുറിക്കാന്‍ അനുമതി നല്‍കാതെയും ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പ് റോഡ് വെട്ടിപ്പൊളിച്ചതുവഴി 3000 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടായത്. അഴിമതിക്ക് വേണ്ടിയാണ് റോഡ് പൊളിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റോഡ് വീതികൂട്ടാന്‍ റോഡിന്റെ വശത്ത് നില്‍ക്കുന്ന മരം മുറിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യഥാസമയം അനുമതി നല്‍കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
പാലക്കാട് ജില്ലയിലെ 2016 മുതലുളള റോഡ് നിര്‍മാണ പ്രവൃത്തികളും കരാറുകളും അവലോകനം ചെയ്യുമ്ബോഴാണ് മന്ത്രി ജി സുധാകരന്‍ വനം-ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മയെ വിമര്‍ശിച്ചത്. നെല്ലിയാമ്ബതിയില്‍ ഉള്‍പ്പെടെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കും. 12 മണ്ഡലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 48 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്