×

‘മിനി പാകിസ്താന്‍’ പ്രയോഗം; ശിവസേന എം.പി സഞ്ജയ് റൗട്ട് മാപ്പ് പറയണമെന്ന് ബിജെപി

അഹമ്മദാബാദ്: അഹമ്മദാബാദിനെ ‘മിനി പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ ശിവസേന എം.പി സഞ്ജയ് റൗട്ടിനെതിരെ ബി.ജെ.പി. സഞ്ജയ് ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

നടി കങ്കണ റാവത്തിനെതിരായ പരാമര്‍ശത്തിനിടെയാണ് സഞ്ജയ് റൗട്ട് വിവാദ പരാമര്‍ശം നടത്തിയത്. മുംബൈയെ പാകിസ്താന്‍ അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയ്ക്ക് അഹമ്മദാബാദിനെ ‘മിനി പാകിസ്താന്‍ ‘ എന്നു വിളിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു സഞ്ജയുടെ പരാമര്‍ശം. ഇന്നലെ രാവിലെ മാധ്യങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം.

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനു ശേഷം മുംബൈ അസ്വസ്ഥമാണെന്ന കങ്കണയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോര് ആരംഭിച്ചത്. മുംബൈയെമിനി പാകിസ്താന്‍ എന്നു വിളിച്ചതില്‍ ആ പെണ്‍കുട്ടി മുംബൈ, മഹാരാഷ്ട്ര നിവാസികളോട് മാപ്പുപറയുകയാണെങ്കില്‍ താനും അതാലോചിക്കാം. അഹമ്മദാബാദിനെ കുറിച്ച്‌ അത്തരമൊരു പരാമര്‍ശം നടത്താന്‍ അവര്‍ക്ക് ധൈര്യമുണ്ടോ? ശിവസേന എം.പി ചോദിക്കുന്നു.

അഹമ്മദാബാദ് ‘മിനി പാകിസ്താനെന്ന് സ്ഥാപിക്കാനാണ് ശിവസേന എം.പി ശ്രമിക്കുന്നതെന്ന് ഗുജറാത്ത് ബി.ജെ.പി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. ഗുജറാത്തിനെ കിട്ടുന്ന അവസരങ്ങളില്‍ അദ്ദേഹം അപമാനിക്കരുത്. ഗുജറാത്തികളേയും ഗുജറാത്തില്‍ നിന്നു നേതാക്കളെയും ലക്ഷ്യമിടുന്നതിനു പിന്നില്‍ അസൂയയും വിദ്വേഷവും മാത്രമാണെന്നും പാണ്ഡ്യ പറഞ്ഞു.

ഇത് ഗാന്ധിജിയുടേയും സര്‍ദാര്‍ പട്ടേലിന്റെയും ഗുജറാത്താണ്. 562 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച്‌ രാജ്യത്തിന്റെ ഐക്യവും ഏകതയും ശക്തിപ്പെടുത്തിയ നേതാവാണ് പട്ടേല്‍. അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രമാണ് ഹൈദരാബാദും ജുനഗഡും പാകി്‌സതാനിലേക്ക് പോകാതിരുന്നതെന്നും പാണ്ഡ്യ പറഞ്ഞൂ.

അനുഛേദം 370 റദ്ദാക്കിക്കൊണ്ട് കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാക്കുക എന്നത് പട്ടേലിന്റെ സ്വപ്‌നമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അത് സാക്ഷാത്കരിച്ചു. ഇരുവരും ഗുജറാത്തില്‍ നിന്നുള്ളവരാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ മുന്‍പും ഇപ്പോഴും ഗുജറാത്ത് നല്‍കുന്ന സംഭാവന ഓര്‍ക്കണമെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top