×

സംസ്ഥാനത്ത്ത പാലിന് വ്യാഴാഴ്ച മുതല്‍ നാല് രൂപ വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്ത മില്‍മ പാലിന് വ്യാഴാഴ്ച മുതല്‍ നാല് രൂപ വര്‍ധിക്കും. കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കും. 39ല്‍ നിന്ന് 44 രൂപയാണ് വര്‍ധന. മില്‍മ ടോണ്‍ഡ് മില്‍ക്കിന് 42ല്‍ നിന്ന് 46 രൂപയും പ്രൈഡ് മില്‍ക്കിന് 44 നിന്ന് 48 ആയുമാണ് വിലകൂട്ടിയത്.

കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാനാണ് വില്‍വര്‍ധനയെന്നാണ് മില്‍മയുടെ ന്യായീകരണം. വര്‍ധിപ്പിച്ച വിലയില്‍ 3.35 രൂപ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും നല്‍കും. മൂന്ന് പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരു പൈസ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനും മൂന്ന് പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷന്‍ ഫണ്ടിലേക്കും നല്‍കും. പുതുക്കിയ വില്‍പ്പന വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ ലഭ്യമാകും വരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലാകും പാല്‍ വിതരണം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top