പാല്‍ വില്‍ക്കുന്നവളും ചായ ഉണ്ടാക്കുന്നവനും ജനപ്രതിനിധി ആവുന്നതാണ് ഇന്ത്യന് ജനാധിപത്യത്തിന്റെ തിളക്കം, ആലപ്പുഴ എം പിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം
കായംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ആലപ്പുഴ എം പി എ എം ആരിഫിനെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. എം പിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാല്‍സൊസൈറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്നാണ് എം പി പരിഹസിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ പ്രതിഭയെ വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന വനിതാ സംഗമത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവേയാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്.
എം പിയുടെ വാക്കുകള്‍ വിവാദമായതോടെ പ്രതികരണവുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി രംഗത്തുവന്നു. എം പിയുടെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നാണ് അരിതയുടെ ആദ്യ പ്രതികരണം. അരിത ബാബുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വേളയില്‍ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അവരുടെ ഉപജീവനമാര്‍ഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നിരവധി മാദ്ധ്യമങ്ങളിലും ജനപ്രതിനിധിയായാലും പശുപരിപാലനം താന്‍ ഉപേക്ഷിക്കില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്കില്‍ വന്ന ചില കമന്റുകള്‍
പാല്‍ വില്‍ക്കുന്നവളും ചായ ഉണ്ടാക്കുന്നവനും ജനപ്രതിനിധി ആവുന്നതാണ് ഇന്ത്യന് ജനാധിപത്യത്തിന്റെ തിളക്കം ആരിഫ് ഭായ്
പാല്‍ കച്ചവടം ചെയുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിക്കണം വിവരക്കേടാണു നിങ്ങള്‍
വിവരക്കേട് നാളെ കഴിഞ്ഞിട്ട് പറഞ്ഞാ പോരെ
പശു കച്ചോടക്കാരനും ,മീന്‍ കച്ചോടക്കാരനും,പച്ചക്കറി കച്ചോടക്കാരനും എവിടെ പോയി മത്സരിക്കും ……..
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്