×

കോഴിയിറച്ചി കൂടി വേണം ; ഹാന്‍സ് ലഭിക്കാത്തത് മാനസിക വിഭ്രാന്തിയുണ്ടാക്കുന്നു- അഥിതി തൊഴിലാളികള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അര ലിറ്റര്‍ പാല്‍ വീതം നല്‍കുന്നുണ്ട്.103 ക്യാമ്ബുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും തൊഴിലാളികള്‍ക്ക് കോഴിയിറച്ചി വേണമെന്നാണ് പൊലീസ് പറയുന്നത്.

ക്യാമ്ബിലെത്തില്‍ വി.വി.ഐപി പരിഗണനയിലുള്ള തൊഴിലാളികളുടെ ആവശ്യം ചിക്കന്‍ കൂട്ടി ഊണ് കഴിഞ്ഞാല്‍ പാന്‍പരോഗോ ഹന്‍സോ എന്തെങ്കിലും ചവയ്ക്കണമെന്ന്. പൊലീസിനോട് ആവശ്യം ഉന്നയിച്ചതോടെ പൊലീസും കുഴഞ്ഞു. അവസാനം എല്ലാത്തിനേയും വരട്ടി ക്യാമ്ബില്‍ കയറ്റി. ചീട്ടുകളിയും മറ്റുമായി സമയം നീക്കുകയാണ് തൊഴിലാളികള്‍. അവര്‍ ക്യാമ്ബുകള്‍ വിടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ 29നാണ് സ്വദേശത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് 1500ലധികം തൊഴിലാളികള്‍ കര്‍ഫ്യു ലംഘിച്ച്‌ തെരുവിലിറങ്ങിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്ബുകളിലെത്തിച്ചത്. അന്നു മുതല്‍ വന്‍ പൊലീസ് അവിടെ ക്യാമ്ബുചെയ്യുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top