×

മീ ടൂ… ലക്ഷ്‌മിക്ക്‌ മുമ്പില്‍ മാപ്പപേക്ഷയുമായി സിനിമ പി ആര്‍ ഒ

കൊച്ചി: മീ ടു ക്യാംപയിനിന്റെ ഭാഗമായി നേരത്തെ വെളിപ്പെടുത്തിയ സംഭവത്തിലെ വ്യക്തിയെ വെളിപ്പെടുത്തി നടി ലക്ഷ്മി രാമകൃഷ്ണന്‍. സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

നിഖില്‍ മുരുകന്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് ലക്ഷ്മി പറയുന്നു. നേരത്തെ താന്‍ സംഭവം വെളിപ്പെടുത്തിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ അതിന്റെ സമയമായിരിക്കുന്നുവെന്നും നടി പറയുന്നു.

 

അതേസമയം സംഭവത്തില്‍ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ലക്ഷ്മിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് നിഖില്‍ പറഞ്ഞു. സിനിമയിലേക്കെത്തുന്ന പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുമെന്നും നിഖില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top