മരുന്നില്ലാതെ പിഞ്ചുകുഞ്ഞിന് കുത്തിവയ്പ്പ്; നേഴ്‌സുമാരായ ഷീബയേയും ലൂര്‍ദിനേയും DMO സസ്‌പെന്‍ഡ് ചെയ്തു
September 21, 2023 10:02 amPublished by : Chief Editor
കൊല്ലം: മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പെടുത്ത സംഭവത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ.
കൊല്ലം കുണ്ടറയില്‍ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്സുമാരായ എസ്.ഷീബ, ഡി.ലൂര്‍ദ് എന്നിവരെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വെള്ളിമണ്‍ വത്സല മന്ദിരം വിഷ്ണു പ്രസാദിന്റെയും ശ്രീലക്ഷ്മിയുടെയും മകള്‍ 75 ദിവസം പ്രായമായ ശ്രീനികയാണ് നഴ്സുമാരുടെ അശ്രദ്ധയ്ക്ക് ഇരയായത്. കുഞ്ഞിനു രണ്ടര മാസത്തില്‍ എടുക്കുന്ന ഐപിവി, പെന്റാവാലന്റ്, വിസിവി എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ശ്രീലക്ഷ്മി കുഞ്ഞുമായി ഇൻജക്‌ഷൻ മുറിയില്‍ കയറുകയും നഴ്സ് ഷീബ കുത്തിവയ്പ് എടുക്കുകയും ചെയ്തു. സിറിഞ്ചില്‍ മരുന്ന് ഇല്ലെന്നു ശ്രീലക്ഷ്മിയാണ് കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോള്‍ തെറ്റു പറ്റിയെന്നു പറഞ്ഞ് വീണ്ടും ഷീബ ഇൻജക്‌ഷൻ എടുക്കാൻ തുടങ്ങിയപ്പോള്‍ ശ്രീലക്ഷ്മി തടഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്