×

വീല്‍ചെയറുകള്‍ സമ്മാനിച്ച്‌ ജീവനക്കാരന്‍ വിരമിക്കുന്നു; മറ്റ്‌ ജീവനക്കാരും മാതൃകയാക്കണമെന്ന്‌ പ്രിന്‍സിപ്പല്‍

ജോലി ചെയ്ത സ്ഥാപനത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് നസീര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഞ്ച് വീല്‍ ചെയറുകള്‍ സംഭാവന നല്‍കിയത്. ഈ ജീവനക്കാരന്‍ എം.നസീര്‍ ജൂലൈ 31 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കും.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ബയോ കെമസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ടെക്‌നീഷന്‍ ആണ് നസീര്‍. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദും, വൈസ് പ്രിന്‍സിപ്പള്‍ ഡോ.സബൂറാ ബീഗവും ചേര്‍ന്ന് വീല്‍ ചെയറുകള്‍ ഏറ്റുവാങ്ങി. ആരോഗ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

1983 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് എം.നസീര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോലിക്കിടയില്‍ വിവിധ മെഡിക്കല്‍ കോളേജുകളില്‍ സ്ഥലം മാറി പോയെങ്കിലും കൂടുതല്‍ കാലവും ഇവിടെയാണ് ജോലി ചെയ്തത്. ഇക്കാലയളവില്‍ ഇവിടെയെത്തുന്ന രോഗികളുടെ അടിസ്ഥാന ആവശ്യമായ വീല്‍ ചെയറിന്റെ അഭാവം മനസിലായാണ് വിരമിക്കലിന്റെ ഭാഗമായി താന്‍ വീല്‍ ചെയറുകള്‍ സംഭാവന നല്‍കിയതെന്ന് നസീര്‍ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top