MDMA എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും – അടിമയായാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മരണം ഉറപ്പ്; എംഡിഎംഎ ഇല്ലാതാക്കുന്നത് കേരളത്തിന്റെ യുവത്വത്തെ
കൊച്ചി : 12 മണിക്കൂറോളം ലഹരി നീണ്ടുനില്‍ക്കും, ഉന്മേഷവും ഊര്‍ജ്ജസ്വലതയും ആനന്ദവും വര്‍ദ്ധിക്കും, എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും.
എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നിന് കേരളത്തിന്റെ യുവതലമുറ അടിമകളാകാനുള്ള കാരണം ഇതെല്ലാമാണ്. ക്രിസ്റ്റല്‍ മെത്ത്, ഐസ് മെത്ത്, കല്‍ക്കണ്ടം, ക്രിസ്റ്റല്‍ എന്നിങ്ങനെ പലപേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
ചിന്തയും സഹാനുഭൂതിയും വര്‍ദ്ധിപ്പിക്കുന്ന ഈ മാരക മരുന്ന്, പന്ത്രണ്ട് മണിക്കൂറിലേറെ സജീവമായിരിക്കാന്‍ ആളുകളെ സഹായിക്കും. തലച്ചോറില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ ഇവയ്‌ക്കാകും. വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്ന സംവിധാനങ്ങളെ കീഴ്‌പ്പെടുത്തും. കാപ്‌സ്യൂള്‍, പൊടി, ക്രിസ്റ്റല്‍ രൂപങ്ങളിലാണ് എംഡിഎംഎ ലഭ്യമാകുന്നത്. വെള്ളത്തില്‍ കലര്‍ത്തിയും കത്തിച്ച് ശ്വസിച്ചും കുത്തിവെച്ചും ഇത് ഉപയോഗിക്കാറുണ്ട്. ഇതിന്റെ സ്വാധീനം കുറയുന്നതോടെ ക്ഷീണം വിശപ്പ് എന്നിവ അനുഭവപ്പെടാറുണ്ടെന്നും ആളുകള്‍ വെളിപ്പെടുത്തുന്നു.
വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തോന്നിപ്പിക്കുന്ന ഇത്തരം സിന്തറ്റിക് മയക്കുമരുന്ന്, ആളുകളെ ഏറെ വേഗത്തില്‍ അടിമകളാക്കും. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ഒരാളുടെ ശരാശരി ആയുസ്സ് പത്ത് വര്‍ഷമായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദിവസേന ഒഴുകിയെത്തുന്ന മയക്കുമരുന്നുകള്‍ക്ക് അടിമകളാണ് കേരളത്തിലെ യുവതലമുറ.
ലഹരിമരുന്നുമായി തൊടുപുഴയില്‍ വെച്ച് അക്ഷയയും കൂട്ടുപ്രതി യൂനുസും പിടിയിലായതോടെയാണ് സംസ്ഥാനത്ത് മയക്കുമരുന്ന് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. നാല് വര്‍ഷമായി ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരിക്ക് അടിമകളാണെന്നാണ് പോലീസ് പറയുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു അക്ഷയ. എന്നാല്‍ ലഹരി ഉപയോഗം എപ്പോഴാണ് ആരംഭിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ മാര്‍ഗമാണ് പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്ന് പോലീസ് പറയുന്നു. പിടിക്കപ്പെടുമ്ബോള്‍ ഇരുവരും ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്