×

‘ അത് കള്ളകേസാണെന്ന് 100 ശതമാനം ഉറപ്പായിരുന്നു. ‘ സൗമ്യ യുടെ എംഡിഎംഎ കേസില്‍ വണ്ടന്‍മേട് സി ഐ പറയുന്നത് ഇങ്ങനെ

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ഗ്രാമപഞ്ചായത്ത് അംഗം സൗമ്യയിലേക്ക് എത്തിയതിനെക്കുറിച്ച്‌ വിവരിച്ച്‌ വണ്ടന്‍മേട് സിഐ വി.എസ് നവാസ്.

ആദ്യഘട്ടത്തില്‍ തന്നെ അത് കള്ളക്കേസാണെന്ന് തനിക്ക് വ്യക്തമായിരുന്നെന്നും സുനില്‍ കുറ്റം ചെയ്തെന്ന് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂയെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും നവാസ് വ്യക്തമാക്കി.

”തന്റെ അന്വേഷണത്തില്‍ സുനില്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി. പക്ഷേ നൂറുശതമാനം ഉറപ്പായിരുന്നു, അത് കള്ളക്കേസാണെന്ന്. തുടര്‍ന്ന് നടത്തിയ അന്വേഷണം, എംഡിഎംഎ കടത്തിനെക്കുറിച്ച്‌ രഹസ്യവിവരം കൈമാറിയ ഷാനവാസിലേക്ക് എത്തി.”-നവാസ് പറയുന്നു.

”ഷാനവാസിന്റെ ഫോണ്‍ പരിശോധനയില്‍ കാമുകന്‍ വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഷാനവാസിനെയും സൗമ്യയെയും വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ മറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളും മറ്റ് കണ്ടെത്തലുകളും പൊലീസ് സാമ്യയ്ക്ക് മുമ്ബാകെ കാണിച്ചു.” ഇതോടെയാണ് സൗമ്യ കുറ്റം സമ്മതിച്ചതെന്ന് നവാസ് പറഞ്ഞു.

സംഭവത്തില്‍ വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമായ സൗമ്യ, ശാസ്താംകോട്ട സ്വദേശി ഷാനവാസ്, കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ (24) എന്നിവരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കാമുകന്‍ വിനോദിനെ നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top