മായാവതി അടുത്ത പ്രധാനമന്ത്രിയാകും; മൂന്നാം മുന്നണി സാധ്യത തേടി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല

ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി ബി.എസ്.പി അധ്യക്ഷ മായാവതി തെരഞ്ഞെടുക്കപ്പെടുമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്നാം മുന്നണി സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
” മൂന്നാം മുന്നണി രൂപീകരണത്തിനായുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വന്ന, പാവപ്പെട്ടവന്റെ മകളായ മായാവതി പ്രധാനമന്ത്രി പദത്തിലെത്തണം.- നാല് വര്‍ഷത്തിന് ശേഷം പങ്കെടുത്ത പൊതുപരിപാടിയില്‍ ചൗതാല ആവശ്യപ്പെട്ടു.
ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍ നിന്നും രണ്ട് ദിവസത്തെ പരോളില്‍ ഇറങ്ങിയതാണ് ഇദ്ദേഹം. അധ്യാപക റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഇദ്ദേഹം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്