വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ മേയർ – എം. കെ. വർഗീസ്.
മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ മേയർ എം. കെ. വർഗീസ്.
മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും എന്നാൽ ലോക്ക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയും ചെയ്ത അമ്മയും മകനും കോവിഡ്കാല ഓണം ആഘോഷിക്കുമ്പോൾ മുത്തശ്ശനിൽ നിന്ന് മാവേലിയെകുറിച്ച് അറിഞ്ഞ കുട്ടിയ്ക്ക് കൗതുകം മൂത്ത് മാവേലിയെ കാണാൻ ആഗ്രഹം തോന്നുകയും എന്നാൽ മാവേലി കോവിഡ് കാലമായതുകൊണ്ട് വരില്ലെന്നറിഞ്ഞ് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ ആരോഗ്യപ്രവർത്തകനായി എത്തി ബോധവൽക്കരണം നടത്തി മാവേലിയായി മാറുകയാണ് “പൊന്നോണം സൂക്ഷിച്ചോണം” എന്ന ഹ്രസ്വചിത്രത്തിലൂടെ തൃശൂർ കോർപ്പറേഷൻ മേയർ എം. കെ. വർഗീസ്. മാധ്യമപ്രവർത്തകനും നിരവധി ഷോർട്ട് ഫിലിമുകളുടെ സംവിധായകനും അവാർഡ് ജേതാവുമായ സിബി പോട്ടാരാണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവവഹിച്ചിരിക്കുന്നത്. വിജേഷ്നാഥ് മരത്തംകോട് ഛായാഗ്രഹണവും ജിത്തു ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു
. മുത്തശ്ശനായി മനോരമ ചീഫ് ഫോട്ടോഗ്രാഫർ ഉണ്ണിക്കോട്ടക്കലും കുട്ടിയായി ജഗൻ ശ്യാംലാലും വലിയച്ഛനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനു മായും വലിയ അമ്മയായി വാർത്ത അവതാരിക സ്മിത ജെന്നറ്റും വിദേശത്തുനിന്നും വന്ന സ്ത്രീയായി കെ.എച്ച്. ഹരിതയും വേഷമിട്ടിരിക്കുന്നത്.
മീര മനു, മാനവ മനു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തത്സമയ ശബ്ദമിശ്രണം നടത്തിയ ഷോർട്ട് ഫിലിം എന്നതാണ് മറ്റൊരു പ്രത്യേകത. കോവിഡ്കാല ഓണമായതുകൊണ്ടു തന്നെ ആരോഗ്യപ്രവർത്തകരുടെ വേഷത്തിലാകാം ഇത്തവണ മാവേലി വീട്ടിലെത്തുകയെന്നും അതിനാൽ തന്നെ അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് കരുതലോടെ വീട്ടിലിരുന്ന് തന്നെ സൂക്ഷിച്ച് ഓണം ആഘോഷിക്കണമെന്ന് ബോധവൽക്കരിക്കുക കൂടിയാണ് പൊന്നോണം സൂക്ഷിച്ചോണം എന്ന ഈ ഹ്രസ്വചിത്രം.
സിബി പോട്ടോർ
9349825125
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്