ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍; പതിനായിരങ്ങള്‍ ആശ്രമത്തില്‍ എത്തി

കരുനാഗപ്പള്ളി: ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയില്‍ പിറന്നാള്‍ ചടങ്ങുകള്‍ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ ആശ്രമത്തില്‍ എത്തിയിട്ടുണ്ട്.
പുലര്‍ച്ചെ ഗണപതിഹോമത്തോടെ പരിപാടികള്‍ തുടങ്ങും. 7.30നു സത്സംഗ്. ഒമ്ബതിനു ഗുരുപാദുകപൂജയ്ക്കു സ്വാമി അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്‍കും. തുടര്‍ന്ന് അമൃതാനന്ദമയി ജന്മദിനസന്ദേശം നല്‍കും. പ്രളയരക്ഷാദൗത്യത്തിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം, മഠം നല്‍കുന്ന പെന്‍ഷന്‍, വിദ്യാമൃത സ്‌കോളര്‍ഷിപ്, ചികിത്സാ സഹായം എന്നിവയുടെ വിതരണവും സമൂഹവിവാഹവും വേദിയില്‍ നടക്കും. ഉച്ചയോടെ അമൃതാനന്ദമയിയുടെ ദര്‍ശനം ആരംഭിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്