×

കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; – മാസ്‌ക് ധരിച്ച്‌ അഞ്ച് കിലോമീറ്റര്‍ ശബരി മലകയറിയാല്‍ ഹൃദയാഘാതം വരെ സംഭവിക്കാം,- ഭക്തര്‍ക്ക് മാസ്‌ക് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ഗുരുതര മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍.

ശ്വാസംമുട്ടലടക്കമുള്ള രോഗങ്ങളുള്ള ഭക്തര്‍ക്ക് മാസ്‌ക് വച്ച്‌ മലകയറുന്നത് ഹൃദയാഘാതമടക്കുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് പോലും മാസ്‌ക് ധരിച്ച്‌ 25 മീറ്റര്‍ മാത്രമെ മലകയറാനാകു. എന്നാല്‍ അഞ്ച് കിലോമീറ്ററോളം കുത്തനെ കാനനപാത താണ്ടിയാല്‍ മാത്രമേ അയ്യപ്പദര്‍ശനം സാദ്ധ്യമാവുകയുള്ളു.

മാസ്‌ക് ധരിക്കാതെ തന്നെ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നീലിമല കയറുമ്ബോള്‍ തന്നെ ശ്വാസം മുട്ടലുണ്ടാകാറുണ്ട്. ഇതിനാല്‍ ശബരീപാതയില്‍ നിരവധി ഇടങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ ഒരുക്കിയിട്ടുമുണ്ട്. ഈ അവസ്ഥയില്‍ മൂക്കും വായും മൂടി മാസ്‌ക് ധരിക്കുമ്ബോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. വൃശ്ചികമാസത്തിന് മുന്നോടിയായി തുലാം മാസത്തില്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പരീക്ഷാണാടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മാസ്‌ക് ധരിച്ചാല്‍ വളരെ വേഗം ക്ഷീണിക്കുന്നതിനാല്‍ ഇടയ്ക്കിടെ വിശ്രമം അനിവാര്യമായി വരും, ഇതിന് പുറമേ ആരോഗ്യ പ്രശ്നമുള്ളവരെ കൊവിഡ് കാലയളവില്‍ ചികിത്സിക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ വെല്ലുവിളിയാവും. മാസ്‌ക് ഒഴിവാക്കിയുള്ള മലകയറ്റമാണ് ഭക്തരുടെ ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം.

 

പ്രതിദിനം 1000 പേര്‍ക്ക് വീതം ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി നല്‍കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

 

തിരുവനന്തപുരം : മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയില്‍ ഭക്തരെ പ്രവേശിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മകര വിളക്കിനോടനുബന്ധിച്ച്‌ പ്രവേശനം സാധ്യമാക്കുന്നതിന് വിദഗ്ധ സമിതി മുന്നോട്ടുവെച്ച നിര്‍ദ്ദേശ പ്രകാരമാണ് പുതിയ രീതി അവലംബിക്കാന്‍ ശ്രമിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതുപ്രകാരം പ്രവര്‍ത്തി ദിവസങ്ങളില്‍ 1000 പേര്‍ക്കും അവധി ദിവസങ്ങളില്‍ 2000 പേര്‍ക്കം മണ്ഡല- മകരവിളക്ക് പൂജ ദിവസങ്ങളില്‍ 5000 പേര്‍ക്കും ദര്‍ശനം നടത്താന്‍ അനുവാദം നല്‍കാനാണ് ആലോചന. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് അഭിഷേകത്തിന് ഉപയോഗിക്കില്ല പകരം ദേവസ്വം ബോര്‍ഡ് നെയ്യ് നല്‍കും. പമ്ബയില്‍ തീര്‍ത്ഥാടകരെ കുളിക്കാന്‍ അനുവദിക്കില്ല. പമ്ബയിലും സന്നിധാനത്തും തങ്ങാനും കഴിയില്ല. നാളെ ചേരുന്ന വിദഗ്ദ സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊള്ളും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സിമിതിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.

48 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാണ് മണ്ഡലകാലത്ത് ദര്‍ശനത്തിന് അനുവാദം നല്‍കൂ. ഇത് രജിസ്‌ട്രേഷന്‍ സമയത്ത് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. നിലയ്ക്കലില്‍ വീണ്ടും ആന്റിജന്‍ പരിശോധന ഉണ്ടാകും. ഇതിന്റെ ചെലവ് തീര്‍ഥത്ഥാടകര്‍ വഹിക്കണം. സംസ്ഥാനത്തുള്ളവര്‍ക്കും ഇത് നിര്‍ബന്ധമാണ്.

പമ്ബ വഴി മാത്രമാകും സന്നിധാനത്തേക്ക് പ്രവേശനം. എരുമേലിയും പുല്ലുമേടും ഉള്‍പ്പെടെയുള്ള പരമ്ബരാഗത കാനന പാതകള്‍ വനം വകുപ്പ് അടയ്ക്കും. പമ്ബയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പമ്ബയിലും സന്നിധാനത്തും താമസിക്കാനും കഴിയില്ല. നെയ്യഭിഷേകം ഉണ്ടാകും. വിശ്വാസപരമായ കാര്യങ്ങളില്‍ തന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ നേരത്തേയും ചര്‍ച്ച നടന്നെങ്കിലും ഭക്തരില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ മാസപൂജാ സമയത്ത് അഞ്ച് ദിവസം കൂടി ദര്‍ശനം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദര്‍ശനം വേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തുള്ളവര്‍ക്കും ഇത് നിര്‍ബന്ധമാണ്.

10 വയസ്സിനു താഴെയും 65 നു മുകളിലുമുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. 10 വയസ്സിനു താഴെയുള്ളവര്‍ക്ക് ദര്‍ശനത്തിന് അനുവാദമില്ല. 65 നു മുകളിലുള്ളവര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനു പുറമേ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അടുത്ത ഘട്ടത്തില്‍ 5000 പേര്‍ക്കും ദര്‍ശനത്തിന് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനമുണ്ട്. ഇതുസംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുക

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top