ഉടമ്പടി ചൊല്ലാന്‍ വരന്‍ തയ്യാറായില്ല; താലി കെട്ടിന് ശേഷം വധുവിനെ പള്ളിയില്‍ നിന്നും വധുവിന്‍െ പിതാവ് വീട്ടിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാവിലെ കാട്ടാക്കടയിലെ സിഎസ്‌ഐ പള്ളിയിലാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പാപ്പനംകോട് സ്വദേശിയാണ് വരന്‍. വധു ഒറ്റശേഖരമംഗലം സ്വദേശിനി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി വരന്‍ വധുവിനു താലി ചാര്‍ത്തി. മോതിരവും കൈമാറി. വരനും വധുവും അള്‍ത്താരയ്ക്ക് മുന്നില്‍ കാര്‍മികരായ വൈദികര്‍ക്ക് മുന്നില്‍ വിവാഹ ഉടമ്ബടി എടുക്കലായിരുന്നു അടുത്ത ചടങ്ങ്. എന്നാല്‍ ഇതിനു വരന്‍ തയാറായില്ല.
റജിസ്റ്ററില്‍ ഒപ്പു വച്ചതുമില്ല. ഇതോടെ വധുവിന്റെ വീട്ടുകാരും വിവാഹത്തിനു എത്തിയവരും പകച്ചു. വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഉടമ്ബടി ചൊല്ലാന്‍ വരന്‍ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നാലെ വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്ബടി ചൊല്ലാന്‍ തയാറാകാത്തതാണ് കാരണമെന്ന് അറിഞ്ഞത്. വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെയ്ക്കാത്തതിനാല്‍ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നല്‍കാതെ മടങിയെന്നു കാട്ടാക്കട പൊലീസ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്