×

പൊന്നുമോളെ ഉണ്ണീ, കണ്ണുതുറക്ക് നീ…’സ്‌മിജയെ ആശ്വാസിപ്പിക്കാനാവതെ ബന്ധുക്കളും നാട്ടുകാരും

പൊലിഞ്ഞത് ആറു വര്‍ഷം കാത്തിരുന്നു കിട്ടിയ കുരുന്ന്

മകള്‍ വിദ്യാലക്ഷ്മിയുടെ മൃതദേഹം കണ്‍മുന്നില്‍ കണ്ട സ്മിജ പൊട്ടികരഞ്ഞ് തളര്‍ന്നുവീണു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് ആ രംഗങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്മിജയെ ആശ്വസിപ്പിക്കാന്‍ അര്‍ക്കും കഴിയില്ല കാരണം അത്രമേല്‍ തകര്‍ന്നുപോയി ആ അമ്മ.

ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സനലിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി പിറന്നത്. രണ്ടുമാസം മുന്‍പാണ് ജോലിയുടെയും കുട്ടിയുടെ പഠിപ്പിന്റെയും സൗകര്യത്തിന് വാഴക്കാല സ്വദേശിയായ സനല്‍ കാക്കനാട് നിന്ന് മരടിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇവരുടെ ഏകമകളാണ് വിദ്യാലക്ഷ്മി. ഒരു വളവിനപ്പുറം സംഭവിച്ച അപകടം കവര്‍ന്നെടുത്ത ഇവരുടെ പൊന്നോമനയുടെ വേര്‍പാട് ആരുടെയും ഉള്ളലിയിക്കുന്നതാണ്. സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥനാണ് സനല്‍. മകളെ നോക്കാനായാണ് സ്മിജ ജോലി ഉപേക്ഷിച്ചത്.

വൈകിട്ട് 6:20ഓടെ ശ്രീലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ‘ പൊന്നുമോളെ ഉണ്ണീ, കണ്ണുതുറക്ക് നീ…’എന്ന ചങ്കുപൊട്ടിയുള്ള സ്മിജയുടെ കരച്ചില്‍ താങ്ങാവുന്നതിനും അപ്പുറമാണ്. അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് വിലപിക്കാനേ കഴിയൂ.

മരടിലെ കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിന്റെ വാന്‍ കുളത്തിലേക്ക് മറിഞ്ഞപ്പോള്‍ പൊലിഞ്ഞത് രണ്ട് കുരുന്ന് ജീവനുകളാണ് വിദ്യാലക്ഷ്മിയുടെയും ആദിത്യന്റെയും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top