×

രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്: ആലഞ്ചേരി

ആലപ്പുഴ: രാജ്യത്തിന്‍റെ നിയമങ്ങൾവെച്ച് കാനോൻ നിയമത്തിൽ ഇടപെടരുതെന്ന് സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവർ സഭയിലുണ്ടെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ആലപ്പുഴ കോക്കമംഗലം സെന്‍റ് തോമസ് ദേവാലയത്തിൽ ദുഃഖവെള്ളി പ്രാർഥനക്കിടെയായിരുന്നു മാർ ആലഞ്ചേരിയുടെ പരാമർശം.

രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമാണ്. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും ആലഞ്ചേരി പറഞ്ഞു.

കോടതിവിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയില്‍ ഉണ്ട്. എങ്ങനെയെങ്കിലും തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി പറഞ്ഞു.

അതേസമയം, പൊതുസമൂഹത്തില്‍ സഭ അപഹസിക്കപ്പെടുന്നുവെന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മൈത്രാന്‍ മാര്‍ തറയില്‍ പറഞ്ഞു. ചില അജപാലകര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top