×

“ഭൂമി വില്‍പ്പന- കെസിബിസിയുടെ ക്ലീന്‍ ചീറ്റ് ആലഞ്ചേരിക്ക് അനുകൂലം ‘ ഭരണച്ചുമതല പൂര്‍ണമായി മാര്‍ ആല‍ഞ്ചേരിക്ക് – ഫ്രാന്‍സിസ് മാര്‍പാപ്പ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്മാരെ ചുമതലയില്‍നിന്ന് മാറ്റി. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയുടെ പൂര്‍ണച്ചുമതല നല്‍കി.

വ്യാജരേഖ ചമച്ച കേസില്‍ ആരോപണവിധേയനായ മാര്‍ ജേക്കബ് മനത്തോടത്ത് അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഒഴിയുകയും ചെയ്തു. അദ്ദേഹം പാലക്കാട് രൂപത ബിഷപ്പായി തുടരും.

cardinal-alencherry-1

എറണാകുളം അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആയിരിക്കുമെന്ന് വത്തിക്കാനില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു. തുടര്‍ന്ന് കര്‍ദിനാള്‍ അതിരൂപത ആസഥാനത്തെത്തി ചുമതല ഏറ്റെടുത്തു.

അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ കാലാവധി അവസാനിച്ചു. ഈ പശ്ചാത്തലത്തില്‍ അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുന്നതാണെന്ന് അറിയിപ്പില്‍ പറയുന്നു.

സഹായ മെത്രാന്‍ പദവിയില്‍ നിന്ന് മാറ്റിയ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ സംബന്ധിച്ച്‌ സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സിനഡ് തീരുമാനം എടുക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഒരുവര്‍ഷം മുമ്ബാണ് കര്‍ദിനാളിനെ ഭരണചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.വത്തിക്കാനില്‍ നിന്നുള്ള നിര്‍ദശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ താമസിച്ചിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ രൂപത ആസ്ഥാനത്തെത്തി ഭരണചുമതല ഏറ്റെടുത്തു .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top