×

മാപ്പുപറയാന്‍ ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുത്തിയതിലൂടെ നല്‍കുന്നത് യുവതീ പ്രവേശനം വീണ്ടും ഉണ്ടാകുമെന്ന സന്ദേശ

കാസര്‍കോട്: ശബരിമലയില്‍ സര്‍ക്കാരിന് പ്രകോപനപരമായ നിലപാടാണെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാപ്പുപറയാന്‍ ശ്രമിച്ച മന്ത്രി കടകംപള്ളിസുരേന്ദ്രനെ പിണറായി വിജയനും യെച്ചൂരിയും തിരുത്തിയതിലൂടെ ശബരിലയില്‍ യുവതീ പ്രവേശനം വീണ്ടും ഉണ്ടാകുമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

തപാല്‍ വോട്ടില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്നും തിരഞ്ഞടുപ്പ് കമ്മിഷന്‍ നോക്കുകുത്തിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിയായ എ.എന്‍.ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ.എന്‍.എ.ഖാദര്‍ ജയിക്കണമെന്നുമാണ് ഒരു ടെലിവിഷന്‍ ഷോയില്‍ സുരേഷ്ഗോപി പറഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ജനവിധി തേടുന്ന കടകംപള്ളി സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖേദപ്രകടനം നടത്തിയത്. ഖേദപ്രകടനത്തെ രാഷ്ട്രീയമായി എതിരാളികള്‍ പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സി പി എം പ്രതിരോധത്തിലാവുകായിരുന്നു. ഇതോടെ സി പി എം ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും മാപ്പുപറച്ചിലിനെതിരെ രംഗത്തുവന്നു.

ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്ന് പറഞ്ഞ് മന്ത്രി എം.എം. മണിയും രംഗത്തെത്തിയിരുന്നു.

 

വിഷയത്തില്‍ മാപ്പു പറയാന്‍ സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്നു പറ്റിയതു വിഡ്ഢിത്തമാണെന്നു പറയാന്‍ ആര്‍ക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ സി.പി.എമ്മിന് ഉത്തരവാദിത്തമില്ല.

 

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നയം. കേരളത്തിലെ മന്ത്രിമാര്‍ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടതു നയമെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ പ്രസ്താവനയിലും ശരിയുണ്ട്. ഈ വിഷയത്തില്‍ ഇടതു മുന്നണിക്ക് ഒരു നിലപാടുണ്ടെന്നും എം.എം. മണി പ്രതികരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top