പിണറായിയുടെ വിശ്വസ്തനും കണിശക്കാരനുമായ മനോജ് എബ്രഹാം. ; അഴിമതി കൈക്കൂലി സര്‍ക്കാര്‍ ജീവനക്കാര്‍ ഭയത്തില്‍
തിരുവനന്തപുരം:
സംസ്ഥാന പൊലീസിലെ ഏറ്റവും കര്‍ക്കശക്കാരനായ ഐ.പി.എസ് ഓഫീസറായ മനോജ് എബ്രഹാമില്‍ നിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയില്ല. വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ ഒരു പൊളിച്ചെഴുത്തിനും സാധ്യതയുണ്ട്. അതിനുള്ള സ്വാതന്ത്ര്യവും മനോജ് എബ്രഹാമിനുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കര്‍ക്കശമായ നടപടികളിലൂടെ യു.ഡി.എഫ് ഭരണകാലത്തും ഇടതുപക്ഷ ഭരണകാലത്തും ഒരുപോലെ ശ്രദ്ധേയനായ ഓഫീസറാണ് മനോജ് എബ്രഹാം. സി.ബി.ഐ ഉള്‍പ്പെടെ കേന്ദ്രത്തിലെ പ്രധാന ഏജന്‍സികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടും, അത് വേണ്ടന്ന് വച്ച് കേരളത്തില്‍ തന്നെ തുടരുകയാണ് അദ്ദേഹം ചെയ്തത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പൊലീസില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സംസ്ഥാന വിജിലന്‍സ് മേധാവിയുടെ ചുമതല എ.ഡി.ജി.പി മനോജ് എബ്രഹാമിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.നിരവധി വര്‍ഷമായി പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം എ.ഡി. ജി.പിയായി പ്രവര്‍ത്തിക്കുന്ന മനോജ് എബ്രഹാമിന് ഈ സ്ഥലമാറ്റം തികച്ചും അപ്രതീക്ഷിതമാണെങ്കിലും, സര്‍ക്കാറിനെ സംബന്ധിച്ച് അനിവാര്യമായ മാറ്റമാണിത്. സംസ്ഥാന പൊലീസ് ചീഫിനെ പോലെ തന്നെ, ഏറ്റവും പ്രധാനപ്പെട്ട തസ്തികയാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ സ്ഥാനവും. സാധാരണ ഡി.ജി.പി തസ്തികയിലുള്ള ഐ.പി.എസുകാരെയാണ് ഈ തസ്തികയില്‍ നിയമിക്കാറുള്ളത്. എ.ഡി.ജി.പി വിജിലന്‍സായി നിയമിക്കപ്പെട്ട മനോജ് എബ്രഹാം തന്നെ വിജിലന്‍സ് ഡയറക്ടറുടെയും ചുമതല വഹിക്കട്ടെ എന്നതാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്തെ അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് ചങ്കിടിപ്പിക്കുന്ന തീരുമാനമാണിത്. പൊലീസ് സേനയില്‍ ഉള്‍പ്പെടെ, സംസ്ഥാനത്തെ എത് സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതി നടത്തിയാലും അതു കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് വിജിലന്‍സിന്റെ കടമയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിജിലന്‍സിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ഇനി ‘അസാധാരണ’ ഗതിയില്‍ മുന്നോട്ട് പോകാന്‍ പോകുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്