×

മഞ്‌ജുവിന്റെ വീട്ടില്‍ മീനാക്ഷിയും ദിലീപും ;മാധവന്‍ വാര്യരുടെ വിയോഗത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു

എല്ലാ പ്രശ്‌നങ്ങളും മറന്ന് ദിലീപ് മഞ്ജുവാര്യരുടെയും കുടുംബത്തിന്റെയും അരികിലെത്തി. മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ വാര്യരുടെ വിയോഗ വേളയിലാണ് ദിലീപ് മകള്‍ മീനാക്ഷിയുമൊത്ത് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മഞ്ജുവിന്റെ പുള്ളിലെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കാന്‍സര്‍ രോഗബാധിതനായിരുന്നു മഞ്ജുവിന്റെ അച്ഛന്‍. വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണ്. വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top