മഞ്‌ജുവിന്റെ വീട് അടിച്ച് തകര്‍ത്തു ; മഞ്‌ജുവിന് കോണ്‍ഗ്രസുമായി ബന്ധമില്ല- ബിന്ദു കൃഷ്‌ണ
ചാത്തന്നൂര്‍: പൊലീസ് അനുമതി നിഷേധിച്ചതോടെ ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം പിന്‍വലിച്ച് മടങ്ങിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. ഇവരുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഉള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്‌ക്കുകയും ചെയ്‌തു.
അതിനിടെ മഞ്ജുവിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ അറിയിച്ചു. മഞ്ജു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന പ്രചാരണം നടന്നതോടെയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയത്.ഇവര്‍ക്ക് പാര്‍ട്ടി അംഗത്വമോ സ്ഥാനമാനങ്ങളോ ഇല്ലെന്നും ബിന്ദു കൃഷ്‌ണ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ശബരിമല കയറാനെത്തിയ മഞ്ജുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ ഇവര്‍ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.
അതേസമയം, ശബരിലമയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും നളെയോ മറ്റന്നാളോ വീണ്ടും തിരികെയെത്തുമെന്നും മഞ്ജു രാത്രിയോടെ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മഴയും തിരക്കും മൂലമാണ് ഇന്ന് പൊലീസ് മല കയറാന്‍ അനുവദിക്കാതിരുന്നത്. പമ്ബയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്