×

പാലായില്‍ നിന്നുതന്നെ താന്‍ മത്സരിക്കും; സീറ്റ് വിട്ടു കൊടുത്തുള്ള തീരുമാനം പവാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും മാണി സി കാപ്പന്‍

പാലാ : നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവര്‍ത്തിച്ച്‌ മാണി സി. കാപ്പന്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെ പാലാ സീറ്റ് സംബന്ധിച്ച്‌ തര്‍ക്കം ഉടലെടുത്തതാണ്. സിറ്റിങ് എംഎല്‍എആയ മാണി സി. കാപ്പന്‍ സീറ്റ് വിട്ട് തരില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

നിയമസഭാ സഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കും. സീറ്റ് സംബന്ധിച്ച്‌ വിരുദ്ധമായ ഒരു തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉള്ളത്. കോണ്‍ഗ്രസ് എസിനെ എന്‍സിപിയില്‍ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത് താനാണ്. അതുകൊണ്ടുതന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുള്ള തീരുമാനം പവാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ കേരളത്തില്‍ വന്ന് ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top