×

മാണി സാറാണ് ചിഹ്നമെന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത് – പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ മാണിക്കാണെന്ന് പിജെ ജോസഫ്.

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ മാണിക്കാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്. പാലായിലേത് ചോദിച്ചു വാങ്ങിയ പരാജയമാണെന്ന് ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു.

പാലായിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കേരള കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതു ശരിയല്ല. ആരാണ് തോല്‍വിക്ക് ഉത്തരവാദിയെന്നു പരിശോധിക്കണം. ജോസ് ടോമിന് ചിഹ്നം നല്‍കാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ ചിഹ്നം വേണ്ടെന്നാണ് സ്ഥാനാര്‍ഥി ആദ്യം തന്നെ പറഞ്ഞത്. മാണി സാറാണ് ചിഹ്നമെന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത്.

രണ്ടില ചിഹ്നം കിട്ടാത്തത് പരാജയ കാരണമായെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. കത്തു നല്‍കിയാല്‍ ചിഹ്നം തരാമെന്ന് താന്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ സ്വയം ചെയര്‍മാന്‍ എന്നു പറഞ്ഞുകൊണ്ടുള്ള കത്താണ് ജോസ് കെ മാണി നല്‍കിയതെന്ന് ജോസഫ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top