പത്താം ക്ലാസിലേക്ക് പാസായപ്പോള്‍ മണി മകള്‍ക്ക് സമ്മാനിച്ചത് ജാഗ്വര്‍ കാര്‍; പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയപ്പോള്‍ സന്തോഷം പങ്കിടാന്‍ അച്ഛനില്ലാത്ത വിഷമത്തില്‍ ശ്രീലക്ഷ്മി
മകള്‍ പത്താം ക്ലാസിലേക്ക് പാസായ സന്തോഷത്തില്‍ കലാഭവന്‍ മണി മകള്‍ക്ക് സമ്മാനിച്ചത് ജാഗ്വര്‍ കാറാണ്. എന്നാല്‍ ഇപ്പോള്‍ മകള്‍ പ്ലസ് ടു പരീക്ഷ പാസായപ്പോള്‍ അത് കാണാന്‍ മണി ലോകത്തില്ല.
മകളെ ഡോക്ടറാക്കണമെന്നും നാട്ടിലെ പാവപ്പെട്ടവര്‍ക്കായി ആശുപത്രി പണിയണമെന്നുമൊക്കെയായിരുന്നു കലാഭവന്‍ മണിയുടെ ആഗ്രഹം. അച്ഛന്റെ ആ ആഗ്രഹത്തിലേക്ക് പതുക്കെ നടന്ന് അടുക്കുകയാണ് മണിയുടെ മകള്‍ ശ്രീലക്ഷ്മി. സിബിഎസ്ഇ പരീക്ഷയില്‍ മണിയുടെ മകള്‍ ഉന്നത വിജയം നേടിയ കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ്.
രാമകൃഷ്ണന്റെ കുറിപ്പ്
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്‌ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജാഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും .അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ലസ് ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം ,അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്‌നേഹവും, ആശ്വാസവും നല്‍കണം., അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു.
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. തൃശ്ശൂര്‍ സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് മണിക്ക് മകള്‍ പിറക്കുന്നത്. സിനിമ വിജയിച്ച സന്തോഷത്തില്‍ ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് മണി മകള്‍ക്ക് നല്‍കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്