സമദൂരത്തില്‍ മനസാക്ഷി വോട്ട്; ജയിക്കുന്നയാള്‍ തങ്ങളുടെ വോട്ട് ലഭിച്ചവര്‍ … തീരുമാനം ഇങ്ങനെ
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നതില്‍ അവസാന നിമിഷവും കേരള കോണ്‍ഗ്രസ്-എം നേതൃനിരയില്‍ ഭിന്നത. പാര്‍ട്ടി നിലപാട് തീരുമാനിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി െവള്ളിയാഴ്ച നടക്കാനിരിെക്ക സമവായത്തില്‍ എത്താനാകാതെ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. എല്‍.ഡി.എഫിെനയും യു.ഡി.എഫിെനയും പിന്തുണക്കുന്ന പാര്‍ട്ടിയിലെ രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ആരെയും പിണക്കാതെ മനസ്സാക്ഷിവോെട്ടന്ന നിലപാടിലേക്ക് പാര്‍ട്ടി ചെയര്മാന് കെ.എം. മാണി എത്തുമെന്നാണ് വിവരം.
പൊതുതെരെഞ്ഞടുപ്പ് വരെ ഒരുപാളയത്തിലും തളക്കാതെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇതാണ് ഉചിതമെന്ന തീരുമാനത്തിലാണ് മാണിയെന്ന് അടുത്ത വിശ്വസ്തര്‍ പറയുന്നു. പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുശേഷം ചേരുന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിെന്റ മുഖ്യ അജണ്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പാണ്.
മാണിയുെട പിന്തുണ ഏതുവിധേനയും ഉറപ്പിക്കാനുള്ള നീക്കത്തിലാണ് സി.പി.എം. സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയില്‍ ചെങ്ങന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പരാജയം ഉണ്ടായാല്‍ സര്‍ക്കാറിെന്റ പ്രതിഛായയെ ബാധിക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരിക്കാണ് അനുനയനീക്കത്തിെന്റ ചുമതല. അഴകൊഴമ്ബന്‍ സമീപനം സ്വീകരിക്കരുതെന്ന സമ്മര്‍ദം സി.പി.എം നേതൃത്വം മാണിയിലും മകനും വൈസ് ചെയര്‍മാനുമായ ജോസ് കെ. മാണിയിലും ശക്തമാക്കിയിട്ടുണ്ട്. മാണിയുമായി അടുപ്പമുള്ള ഏതാനും സി.പി.എം നേതാക്കളും സഭ നേതൃത്വത്തിലെ ചിലരും ഇതിനായി ശ്രമിക്കുന്നുണ്ട്. മദ്യനയത്തിലടക്കം ക്രൈസ്തവ സഭകള്‍ക്ക് സര്‍ക്കാറിനോടുള്ള പരിഭവങ്ങളും പരാതികളും തിരക്കിട്ട് പരിഹരിക്കാനും ശ്രമം നടക്കുകയാണ്. ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങളും പരിഗണനയിലാണ്. വ്യാഴാഴ്ച ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി ഇൗ വിഷയങ്ങളും ചര്‍ച്ചചെയ്തിട്ടുണ്ട്.
പരസ്യപിന്തുണ നല്കാന് തയാറാകുന്നില്ലെങ്കില്‍ മലപ്പുറത്തും വേങ്ങരയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പരസ്യമായി പിന്തുണച്ചതുേപാലുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കരുതെന്നും സി.പി.എം മാണിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മനസ്സാക്ഷി വോെട്ടന്ന് മാണി പ്രഖ്യാപിച്ചാലും തങ്ങള്‍ക്ക് ദോഷകരമാകില്ലെന്നും സി.പി.എം കരുതുന്നു. ഇടതുസ്ഥാനാര്ഥിക്കും ഇതുസംബന്ധിച്ച ഉറപ്പ് മാണിഗ്രൂപ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇടതുവിഷയത്തില് ജോസഫ് ഇപ്പോഴും ഇടഞ്ഞുനില്‍ക്കുകയാണ്.
യു.ഡി.എഫും മാണിയെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുന്നുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തെത്തന്നെയാണ് രംഗത്തിറക്കിയത്. യു.ഡി.എഫ് നേതാക്കള്‍ മാണിക്ക് പിന്നാലെയാണിപ്പോള്‍. മാണിയെ പിന്തുണച്ചുള്ള നിലപാടുകളും പ്രസ്താവനകളും വ്യാപകമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും മുന്നണിക്ക് പരസ്യപിന്തുണ നല്‍കരുതെന്ന നിലപാടുള്ളവര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ട്. പിന്തുണക്കുന്ന സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ അത് ഭാവിമുന്നണി പ്രവേശനത്തെ ബാധിക്കുമെന്നും വിലപേശല്‍ ശക്തി കുറക്കുമെന്നും ഇവര്‍ പറയുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണിക്ക് പിന്തുണനല്കാന് നീക്കം നടത്തുന്നുണ്ടെങ്കിലും വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫും മോന്‍സ് ജോസഫ് എം.എല്‍.എയും വിയോജിപ്പ് അറിയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ആലപ്പുഴ ജില്ല പ്രസിഡന്റ് ഇടത് അനുകൂല മനോഭാവം പരസ്യമാക്കിയിട്ടുണ്ട്. രണ്ട് അഭിപ്രായം പ്രകടമായതോടെ കെ.എം. മാണി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്