×

പൃഥിരാജിന്റെ അമ്മയെ ചെമ്പിലിരുത്തി രക്ഷപെടുത്തി – തന്റെ വീട്ടിലേക്ക്‌ ആര്‍ക്കും സ്വാഗതം- ടോവിനോ

ഇപ്പോള്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന നടി മല്ലിക സുകുമാരന്‍ രക്ഷപ്പെടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്. അനവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറി.

അതേസമയം, ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്ന് ടൊവിനോ തോമസ് അറിയിച്ചു. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളുവെന്നും ടൊവിനോ കുറിച്ചു.

mallika

വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും വെള്ളത്തിനടിയിലാണ്. ഇതിനിടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്പില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top