×

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ വൈറ്റിലയില് ബോചെ ഉദ്ഘാടനം ചെയ്തു

 

കൊച്ചി: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ ശാഖ സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ് യുനീക് വേള്ഡ് റെക്കോര്ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്) ഉദ്ഘാടനം ചെയ്തു. എംഎല്എ ഉമ തോമസ്, കൗണ്സിലര് സോണി ജോസഫ് എന്നിവര് ചടങ്ങില് ആശംസകളറിയിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടറായ ജിസ്സോ ബേബി, വൈസ് ചെയര്പേഴ്സണ് മറിയാമ്മ പിയൂസ്, വൈസ് പ്രസിഡന്റ് ജോസ് മോഹന്, സിജിഎം പൗസണ് വര്ഗ്ഗീസ്, ജനറല് മാനേജര് രമേഷ്. കെ. എന്നിവര് ചടങ്ങില് സംബന്ധിച്ചു.
ചുരുങ്ങിയ കാലംകൊണ്ട് 450 കോടി രൂപയുടെ ബിസിനസാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയ്തത്. കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരമുള്ള സൊസൈറ്റിയില് മെമ്പര്മാര്ക്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്, റെക്കറിങ്ങ് ഡിപ്പോസിറ്റുകള്, സേവിംങ്സ് അക്കൗണ്ടുകള് എന്നിവയ്ക്ക് ഉയര്ന്ന റിട്ടേണ് ഉറപ്പാക്കുന്നു. 99 ശതമാനം റിക്കവറിംഗ് നടത്തുന്ന സൊസൈറ്റിയില് വെഹിക്കിള് ലോണ്, ബിസിനസ് ലോണ്, അഗ്രിക്കള്ച്ചര് ലോണ്, പ്രൊപ്പര്ട്ടി ലോണ്, പേഴ്സണല് ലോണ് എന്നിങ്ങനെ എല്ലാവിധ ലോണ്സൗകര്യങ്ങളും മെമ്പര്മാര്ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്കില് ലഭ്യമാണ്.
2030 നുള്ളില് 25000 കോടി രൂപയുടെ ബിസിനസാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. കൂടാതെ സൊസൈറ്റി ബോചെ ഗോള്ഡ് & ഡയമണ്ട്സുമായി സഹകരിച്ചുകൊണ്ട് 1000 മിനി ജ്വല്ലറി സ്റ്റോറുകള് ഇന്ത്യയിലെ ഗ്രാമങ്ങളില് ആരംഭിക്കും. വിവാഹവാശ്യങ്ങള്ക്കും മറ്റും സ്വര്ണാഭരണങ്ങള് കടമായി ലഭിക്കും എന്നതാണ് ഈ ജ്വല്ലറികളുടെ പ്രത്യേകത. മാസതവണകളായ് പണം തിരിച്ചടയ്ക്കാം. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും ക്രെഡിറ്റ് ഓഫീസര്മാരെ നിയമിക്കുന്നതാണെന്ന് ബോചെ പറഞ്ഞു. ഇതിലൂടെ അനേകം പേര്ക്ക് തൊഴില് ലഭിക്കുകയും ചെയ്യും.
ഉദ്ഘാടന ദിവസം നടന്ന ലോണ് മേളയില് 200 ല് പരം മെമ്പര്മാര്ക്കുള്ള വിവിധ ലോണുകള് നല്കി. സൊസൈറ്റിയുടെ ലാഭ വിഹിതത്തില് നിന്നും സമൂഹത്തിന്റെ വിവിധ മേഖലയില്  നിന്നുള്ള നിര്ദ്ധനരായ രോഗികള്ക്കുള്ള ധനസഹായവും ചടങ്ങില് ബോചെ വിതരണം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top