ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യരുതെന്ന് രാഹുല്‍ഗാന്ധിയോട് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്റെ മകനായ ശ്രീകൃഷ്ണ കുല്‍ക്കര്‍ണി.തന്റെ മുതുമുത്തശ്ശനായ ഗാന്ധിജി കോണ്ഗ്രസ്സിന്റെ സ്വകാര്യ സ്വത്തല്ലെന്നും രാജ്യത്തിന്റെ പൊതു സ്വത്താണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി എന്ന പേര് തന്റെ പേരിന്റെ കൂടെ ചേര്‍ത്ത് വെയ്ക്കുന്നതിലൂടെ ഗാന്ധിജിയെ മാര്‍ക്കറ്റ് ചെയ്യാനാണ് നെഹ്‌റു കുടുംബം ശ്രമിക്കുന്നത്.തന്റെ കുടുംബത്തില്‍ ഉള്ള ആളായിട്ട് കൂടി ഗാന്ധിജിയുടെ പേര് താന്‍ പേരിനൊപ്പം ഉപയോഗിക്കാറില്ല.തന്നോട് പലരും ചോദിക്കാറുണ്ട് രാഹുല്‍ ഗാന്ധിയുടെ പേരിനൊപ്പം എങ്ങനെയാണ് ഗാന്ധി എന്ന് വന്നതെന്ന്.എന്നാല്‍ ഗുജറാത്തില്‍ ഗാന്ധി എന്ന പേര് വളരെ സാധാരണമായി നിരവധിപേര്‍ക്ക് കണ്ടു വരാറുണ്ട്.വോട്ട് പിടിക്കാനുള്ള ഉപകരണമായി ഗാന്ധിജിയുടെ പേര് ഉപയോഗിക്കരുതെന്നാണ് കുല്‍ക്കര്‍ണി രാഹുലിനോട് ആവശ്യപ്പെട്ടത്.സി എന്‍ എന്‍ -ഐ ബി എന്നിനു നല്‍കിയ ഇന്റര്‍വ്യൂവിലാണ് കുല്‍ക്കര്‍ണി ഇങ്ങനെ പറഞ്ഞത്.
കോണ്ഗ്രസ്സിന്റെ ഇതു പോസ്റ്റര്‍ നോക്കിയാലും സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ഫോട്ടോയ്ക്കൊപ്പം മഹാത്മാഗാന്ധിയുടെയും ഫോട്ടോ വെയ്ക്കുന്നത് കാണാം.എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ തന്നെയുള്ള നെഹ്രുവിനെ അവര്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്നും കുല്‍ക്കര്‍ണി ആരോപിച്ചു.ഇത്തരത്തില്‍ നെഹ്‌റു കുടുംബവും കൊണ്ഗ്രസ്സും ചെയ്യുന്ന അഴിമതികളിലെയ്ക്ക് ഗാന്ധിജിയുടെ പേര് കൂടി വലിച്ചിഴയ്ക്കപ്പെടുന്നു.
ഗാന്ധിജിയെ കൊന്നത് ആര്‍ എസ് എസ് ആണ് എന്നാ തരത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്ഥാവനയെയും കുല്‍ക്കര്‍ണി വിമര്‍ശിച്ചു.ഗാന്ധി വധത്തില്‍ പ്രത്യേകിച്ച് ഒരു സംഘടനയ്ക്കും പങ്കില്ലെന്ന് കോടതിയില്‍ തെളിഞ്ഞതാണെന്നും വോട്ട് പിടിക്കാന്‍ വേണ്ടി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും കുല്‍ക്കര്‍ണി പറഞ്ഞു.
അണ്ണാ ഹസാരെയുടെ അഴിമതി നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പങ്കാളിയായിരുന്ന കുല്‍ക്കര്‍ണി ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയിലേയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്