കുഴിച്ചുമൂടിയ മദ്യം അരിച്ചിറങ്ങിയത് കിണറുകളിലേക്ക് – പരാതി പ്രവാഹം – സംഭവം ഇങ്ങനെ
തൃശൂര്‍: ചാലക്കുടിയില്‍ എക്‌സൈസ് പിടിച്ചെടുത്ത രണ്ടായിരത്തോളം ലിറ്റര്‍ അനധികൃത വിദേശമദ്യം കിണറിനടുത്ത് കുഴിയെടുത്ത് മൂടിയത് 18 കുടുംബങ്ങളെ ദുരിതത്തിലാക്കി. മദ്യം മണ്ണിലൂടെ അരിച്ചിറങ്ങി കിണറുകളില്‍ എത്തിയതാണ് സമീപത്തെ ഫഌറ്റിലെ കുടുംബങ്ങളുടെ കുടിവെള്ളം മുടക്കിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ വെള്ളത്തിന് മദ്യത്തിന്റെ മണമായിരുന്നു.
അപ്രതീക്ഷിതമായി കിണര്‍വെള്ളത്തില്‍ മദ്യം കലര്‍ന്നതോടെ വീട്ടുകാര്‍ നട്ടംതിരിഞ്ഞു. രാവിലെ സ്‌കൂളില്‍ പോകാനും ഓഫീസില്‍ പോകാനും കഴിയാതായി. ഇതോടെ, നഗരസഭാ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഫഌറ്റിലേക്ക് അടിയന്തരമായി ടാങ്കറില്‍ വെള്ളം എത്തിക്കുകയും ചെയ്തു. എത്രയും വേഗം കിണര്‍ ശുചീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉറപ്പുനല്‍കിയതായി ഫഌറ്റ് ഉടമ പറഞ്ഞു. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ രണ്ട് കണക്ഷനുകളും ഇവര്‍ക്ക് നല്‍കും.
കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബിയര്‍ പാര്‍ലറില്‍ നേരത്തേ സ്‌റ്റോക്ക് ഉണ്ടായിരുന്ന മദ്യമാണ് പിടിച്ചെടുത്തത്.
ബാറായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ വിദേശമദ്യവില്‍പ്പന നിരോധിച്ച നാലരവര്‍ഷം മുമ്ബുള്ള മദ്യമാണ് എക്‌സൈസ് വകുപ്പിന്റെ അനുമതിയോടെ കുഴിച്ചുമൂടിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്