മധ്യപ്രദേശില്‍ ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു, അനുയായികള്‍ ഓടിക്കൂടി
ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളിലൊരാളായ ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു. സ്വന്തം വസതിയില്‍ വെച്ച് തലയ്ക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടന്‍ തന്നെ ഭയ്യുജി മഹാരാജിനെ ഇന്‍ഡോറിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിക്ക് മുന്നില്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ തടിച്ചുകൂടിയിട്ടുണ്ട്.
മുന്‍ മോഡലായിരുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ഉദയ്‌സിന്‍ ദേശ്മുഖ് എന്നാണ്. വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിങ് തുടങ്ങിയവയാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭയ്യുജി മഹാരാജ് ഏറെനാളായി മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നതായി വിവരങ്ങളുണ്ട്.
രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന ഇഭയ്യുജിയെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡേ തുടങ്ങിയവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഭയ്യുജിക്ക് കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് വേണ്ടെന്ന് വെച്ചിരുന്നു. ഇദ്ദേഹമുള്‍പ്പെടെ അഞ്ച് ആത്മീയ നേതാക്കള്‍ക്കാണ് അന്ന് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്