×

ഞങ്ങള്‍ യുഡിഎഫിനൊപ്പം – പുറപ്പുഴയിലെത്തിയ എം പി ജോസഫ് പറഞ്ഞത് ഇങ്ങനെ ‘എന്റെ ഭാര്യയും മാണി സാറിന്റെ മകളുമായ സാലിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പി ജെ പറഞ്ഞിരുന്നു’

തൊടുപുഴ: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷം ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ കെ.എം മാണിയൂടെ കുടുംബാംഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള പരിശ്രമത്തില്‍ പി.ജെ ജോസഫ്. കെ.എം മാണിയുടെ മൂത്ത മരുമകന്‍ എം.പി ജോസഫിനെയാണ് പി.ജെ ജോസഫ് ജോസ് കെ.മാണിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. രാവിലെ പി.ജെ ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ എത്തി എം.പി ജോസഫ് കൂടിക്കാഴ്ച നടത്തി. താന്‍ യു.ഡി.എഫ് അനുഭാവിയാണെന്നും മാറിയ സാഹചര്യത്തിലും യു.ഡി.എഫില്‍ തന്നെ തുടരുമെന്നും എം.പി ജോസഫ് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

താന്‍ എപ്പോഴും യു.ഡി.എഫിനൊപ്പമായിരുന്നു. അതില്‍ ഒരു മാറ്റവുമില്ലെന്ന് എം.പി ജോസഫ് വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പില്‍ തന്റെ ഭാര്യ സാലിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു എന്നത് സത്യമാണ്. എന്നാല്‍ താന്‍ അത്തരമൊരു ആവശ്യവും ഉന്നയിച്ചിട്ടില്ല. കുടുംബത്തില്‍ ഒരിക്കലും താന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. മാണിസാറുമായും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹം ഒരിക്കലും എല്‍.ഡി.എഫില്‍ പോകുമെന്ന് താന്‍ കരുതുന്നില്ല. ബാര്‍ കോഴകേസിന്റെ സമയത്ത് എല്ലാ ദിവസവും അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ പിന്തുണ നല്‍കിയിരുന്നു. ‘എന്റെ വക 500’ പോലെയുള്ള പ്രചാരണ പരിപാടികള്‍ നടന്നപ്പോഴും എല്ലാ പ്രതിസന്ധി ഘട്ടത്തിലും താന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുവെന്നും എം.പി ജോസഫ് പറഞ്ഞു.

 

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നനും യു.ഡി.എഫിന്റെ വിജയമാണ് പ്രധാനമെന്നും അതിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പി.ജെ ജോസഫ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് കെ.മാണിയെ നേരിടാന്‍ ഏറ്റവും നല്ല പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top