×

അരികൊമ്പന്റെ കാര്യം തമിഴ്‌നാട് നോക്കിക്കൊള്ളും ; അവിടെ കപട പരിസ്ഥിതി വാദികള്‍ ഇല്ല – എം എം മണി

ടുക്കി: അരിക്കൊമ്ബനെ പിടികൂടി തമിഴ്നാട് കുങ്കിയാന ആക്കട്ടെ എന്ന് ഉടുമ്ബഞ്ചോല എംഎല്‍എയും സിപിഎം നേതാവുമായ എം.എം മണി.

അരികൊമ്ബൻ ജനവസ മേഖലയില്‍ എത്തിയ ഉടൻ ആനയെ പിടികൂടാൻ തമിഴ്നാട് ശ്രമം ആരംഭിച്ചത് കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടു പഠിക്കണമെന്നും, റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നതാണോ എന്നത് ആര്‍ക്കേലും അറിയാമോ എന്നും എം.എം മണി ചോദിച്ചു.

അരിക്കൊമ്ബൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താൻ യാതൊരു സാധ്യതയുമില്ലെന്ന് എം എം മണി പറഞ്ഞു. അരിക്കൊമ്ബൻ വിഷയം വേണ്ടരീതിയില്‍ തമിഴ്നാട്ടുകാര്‍ കൈകാര്യം ചെയ്യും. അവിടെയാകുമ്ബോ പരിസ്ഥിതി സ്നേഹികളുടെ ശല്യമുണ്ടാകില്ലെന്നും എം എം മണി പറഞ്ഞു.

അരിക്കൊമ്ബനെ പിടികൂടി മറ്റൊരിടത്ത് എത്തിച്ചാല്‍ പ്രശ്നം തീരില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് എം എം മണി പറഞ്ഞു. ഏതായാലും ഇവിടെ ശല്യമൊഴിഞ്ഞല്ലോയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം എം മണി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top