×

യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരികയെന്ന് എം എം മണി ; മീണ സര്‍വാധികാരിയോ ? മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല

തിരുവനന്തപുരം : സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വൈദ്യുത മന്ത്രി എംഎം മണി രംഗത്ത്. ടിക്കാറാം മീണ ആരാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

സര്‍വാധികാരിയാണോ ടിക്കാറാം മീണ. മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ. പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്. ഇലക്ഷന്റെ തര്‍ക്കമൊക്കെ ഹൈക്കോടതിയിലാണെന്നും മന്ത്രി പറഞ്ഞു.

ഓരോ ഉദ്യോഗസ്ഥനും ഇങ്ങനെ കള്ളവോട്ട് പിടിക്കാന്‍ പോയാല്‍ ബഹുകേമമായിരിക്കും. അതുകൊണ്ട് ചുമ്മാ വെറും തട്ടിപ്പാണ് ഇവന്മാര്‍ കാണിച്ചുകൊണ്ടിരിക്കുന്നതെന്നും മണി പറഞ്ഞു.

യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നത്. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും മന്ത്രി മണി പറഞ്ഞു.

സിപിഎമ്മിനെതിരായ യുഡിഎഫിന്‍രെ കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ടിക്കാറാം മീണക്കെതിരെ രംഗത്തു വന്നിരുന്നു. യുഡിഎഫിന്റെ വലയില്‍ മീണ വീണെന്നായിരുന്നു കോടിയേരി ആരോപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top