×

10 കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; 5,75,23,150 രൂപ ഒന്നാം സമ്മാനാര്‍ഹന് ലഭിക്കു

തിരുവനന്തപുരം: പൂജാ ബമ്ബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്.

സോമ സുന്ദരന്‍ കെ പി എന്ന ഏജന്റാണ് JC 110398 എന്ന നമ്ബറിലുള്ള ടിക്കറ്റ് വിറ്റത്. JD 255007 എന്ന നമ്ബറിനാണ് രണ്ടാം സമ്മാനം. വയനാട്ടില്‍ ആണ്‌ ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. സിജോ കുര്യന്‍‌ എന്ന ഏജന്റ്(W 2010) ആണ് ഈ ടിക്കറ്റ് വിറ്റത്. 50ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

10 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി തുകയായ 2,98,12,500 കോടി രൂപ കിഴിച്ചുള്ള തുകയാണ് ലഭിക്കുക.7 കോടി രൂപ ലഭിച്ചാല്‍ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാന്‍ സാധിക്കില്ല. അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി കാല്‍കുലേറ്റര്‍ ഉപയോഗിച്ച്‌ നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സര്‍ ചാര്‍ജായി 1,10,30,625 രൂപ അടയ്‌ക്കണം. ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് വകയില്‍ 16,33,725 രൂപയും സമ്മാനം കിട്ടിയ ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക.

മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ഈ നമ്ബറുകള്‍ക്കാണ്. JA 252530, JB 581474, JC 171516, JD 556934, JE 586000, JG 554858, JA 349439, JB 180377, JC 235122, JD 208212, JE 708492, JG 667047.ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com ല്‍ ഫലം ലഭ്യമാകും.

മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). കൂടാതെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. JA, JB, JC, JD, JE, JG എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സര ബംപര്‍ ടിക്കറ്റും ഇന്ന് പ്രകാശനം ചെയ്തു.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top