പണിക്കുപോയ ചന്ദ്രന്‍, വൈകുന്നേരം പോക്കറ്റിലിട്ട് വീട്ടിലെത്തിച്ചത് 75 ലക്ഷം!
മാവേലിക്കര: രാവിലെ സ്ളാബ് മതിലിന്റെ പണിക്കുപോയ ചന്ദ്രന്‍, വൈകുന്നേരം പോക്കറ്റിലിട്ട് വീട്ടിലെത്തിച്ചത് 75 ലക്ഷം!
സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56) ഒരു പകല്‍ മറയുംമുമ്ബ് ലക്ഷാധിപതിയാക്കിയത്.
രാവിലെ ജോലിക്കു പോകവേയാണ് ഓച്ചിറയുള്ള ശ്രീറാം ലക്കി സെന്ററില്‍ നിന്ന് ഡബ്ല്യു.ബി 245714 നമ്ബര്‍ ടിക്കറ്റെടുത്തത്. പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ മറ്റൊരിടത്തു നിന്ന് ഇന്നത്തെ ഒരു ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചു.
അവിടെ ചെന്നപ്പോഴാണ് വിന്‍ വിന്‍ അടിച്ചത് ആലപ്പുഴയിലാണെന്ന് അറിഞ്ഞത്. ചുമ്മാ ഒന്നു, പരിശോധിച്ചു. ചന്ദ്രന്‍ ഞെട്ടിപ്പോയി, ദേ അടിച്ചുകിടക്കുന്നു 75 ലക്ഷം. ഇത്രയും ഭാരിച്ച തുക പോക്കറ്റിലിട്ടാല്ലോ പണിക്കിറങ്ങിയത് എന്നോര്‍ത്തപ്പോള്‍ വീണ്ടും ഞെട്ടി.
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന് മുമ്ബ് ചെറിയ തുകകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാന സന്തോഷം വീട്ടുകാരുമായി പങ്കുവച്ച ശേഷം ടിക്കറ്റ് ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.
ഈ ബാങ്കിലാണ് ചന്ദ്രന്റെ അക്കൗണ്ട്. ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശ്, ഭരണസമിതിയംഗങ്ങളായ കെ.ബിനു, വിശ്വകുമാര്‍, നിര്‍മല രാജന്‍ എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് ഏറ്റുവാങ്ങി.
മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവികാര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കാനാണ് ചന്ദ്രന്റെ തീരുമാനം.
ഭാര്യ: ശ്രീല. മക്കള്‍: വിഷ്ണു (പോളിടെക്നിക്), വീണ (ബികോം ഒന്നാം വര്‍ഷം).
പരേതനായ വേലായുധന്റെയും ജാനകിയമ്മയുടെയും മകനാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്