നിരാശയ്ക്ക് ലോട്ടറി കീറികളഞ്ഞു – ഒടുവില്‍ 5 ലക്ഷമുണ്ടെന്ന് അറിഞ്ഞു – പിന്നീട് നടന്നത് ഇങ്ങനെ
കാസര്‍കോട് : ഭാഗ്യം പരീക്ഷിക്കാന്‍ എടുത്ത ടിക്കറ്റില്‍ ഭാഗ്യം തെളിഞ്ഞില്ലെന്ന നിരാശയില്‍ കീറിയെറിഞ്ഞപ്പോള്‍ ചെങ്കള ചൂരിപ്പള്ളത്തെ മന്‍സൂര്‍ അലി അറിഞ്ഞില്ല കൈയില്‍ നിന്നു പോയത് ഒരു നിധിയാണെന്ന്.
ഓട്ടോ ഡ്രൈവറായ മന്‍സൂര്‍ എടുത്ത വിന്‍വിന്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം സമ്മാനം അടിച്ചിരുന്നു.. ലോട്ടറി ഫലം നോക്കിയതാകട്ടെ പട്ടികയുടെ താഴെയും.
ഇതോടെ നിരാശനായി കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സമ്മാനമുള്ള കാര്യം അറിയുന്നത്.
ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാല്‍ ഇനി അതിലെ നമ്ബര്‍ നോക്കി സമ്മാനം നല്‍കാനാവില്ല. ജില്ലാ ലോട്ടറി ഓഫിസില്‍ ചെന്നപ്പോള്‍ എംഎല്‍എയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് നിവേദനം കൊടുക്കാന്‍ പറഞ്ഞു.
ടിക്കറ്റ് കൂട്ടിച്ചേര്‍ത്ത ശേഷം അതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റിയെങ്കില്‍ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും. .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്