ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എട്ട് സീറ്റുകള്‍ വേണം; തുഷാര്‍ വെള്ളാപ്പള്ളി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടുസീറ്റുകള്‍ വേണമെന്ന് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച.
ചാലക്കുടി, തൃശൂര്‍, പത്തനംതിട്ട,ആറ്റിങ്ങല്‍ ആലപ്പുഴ, ഇടുക്കി വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ബിഡിജെഎസ് മുന്നോട്ടുവെക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം അമിത് ഷായെ ധരിപ്പിക്കും. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മാത്രമല്ല മലബാര്‍ മേഖലയിലും സീറ്റ് ലഭിക്കണമെന്നാതാണ് ബിഡിജെഎസിന്റെ ആവശ്യം.
ഒരുമിച്ച് മത്സരിച്ചാല്‍ തെരഞ്ഞടുപ്പില്‍ കുറച്ച് സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് ഇല്ലെങ്കില്‍ ബിജെപിക്ക് വിജയിക്കാനാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കണ്ടതല്ലെ എന്നായിരുന്നു മറുപടി
ശിവഗിരിയില്‍ ചതയദിനാഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തിയത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്