അവിശ്വാസ- 126 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 325പേര്‍
ഡല്‍ഹി: അവിശ്വാസ പ്രമേയം അതിജീവിച്ച് മോദി സര്‍ക്കാര്‍.126ന് എതിരെ 325 വോട്ടിനാണ് അവിശ്വാസം തള്ളിയത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ലോക്‌സഭയില്‍ ഒരു അവിശ്വാസ പ്രമേയം വോട്ടിനിടുന്നത്. 451 പേര്‍ മൊത്തം വോട്ട് ചെയ്തപ്പോള്‍ 325പേര്‍ പ്രമേയത്തെ എതിര്‍ത്തു. 126 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയുടെ പിന്തുണയും എന്‍ഡിഎയ്ക്ക് ലഭിച്ചതിലൂടെയാണ് വലിയ മുന്‍തൂക്കം എന്‍ഡിഎയ്ക്ക് ലഭിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം തള്ളിയത്. പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച അക്കത്തിലേക്ക് എത്തിയിരുന്നു. കോണ്‍ഗ്രസാണ് ആന്ധ്രയ്ക്ക് ഈ ഗതിയുണ്ടാക്കിയതെന്നും ബിജെപി രൂപീകരിച്ച സംസ്ഥാനങ്ങള്‍ പുരോഗതിയുടെ പാതയിലാണന്നും മോദി കൂട്ടിച്ചേര്‍ത്തു.വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഒരുക്കിയ കെണിയില്‍ ടിഡിപി വീണ് പോയതാണെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിക്ക് എതിരായി ഉണ്ടാകുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സംസ്ഥാനങ്ങള്‍ ഇതിന്റെ ഗുണം അനുഭവിക്കുകയാണെന്നും മോദി പറയുന്നു. ആള്‍ക്കൂട്ട അക്രമങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ നേരിടമമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ അപമാനിച്ചോലുവെന്നും എന്നാല്‍ രാജ്യത്തെ സൈന്യത്തിനെ അപമാനിക്കരുതെന്നും മോദി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്