അമ്മയും ലേഖയും തമ്മില്‍ എന്നും വഴക്ക് ; കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ചന്ദ്രന്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയിലെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് ഭര്‍ത്താവ് ചന്ദ്രന്‍. താന്‍ ഭാര്യയെയും മകളെയും മാനസികമായി പീഡിപ്പിച്ചിട്ടില്ല. ലേഖയും തന്റെ അമ്മ കൃഷ്ണമ്മയുമായി വഴക്കുണ്ടായിരുന്നു. അമ്മയാണ് കുടുംബത്തിലെ പ്രശ്‌നത്തിന് കാരണക്കാരിയെന്നും ചന്ദ്രന്‍ പറഞ്ഞു.
താന്‍ ജോലിക്കായി വിദേശത്തായിരുന്നു. ആറുമാസമേ ആയിള്ളൂ നാട്ടിലെത്തിയിട്ട്. മുമ്ബും രണ്ട് വര്‍ഷത്തിലൊരിക്കലാണ് നാട്ടില്‍ വന്നത്. വീട്ടില്‍ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും ചന്ദ്രന്‍ സമ്മതിച്ചു. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്കുകാര്‍ ഇന്നലെയും വന്നിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു.
അതേസമയം വീട്ടില്‍ ദുര്‍മന്ത്രവാദം നടത്തിയിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. വീട്ടില്‍ സ്ഥിരമായി മന്ത്രവാദം നടത്തിയിരുന്നതായി ലേഖ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രവാദിയുടെ വാക്കുകേട്ട് കൃഷ്ണമ്മയും ബന്ധുക്കളും ഉപദ്രവിച്ചിരുന്നു. ഒരിക്കല്‍ തന്റെ വീട്ടുകാരാണ് രക്ഷിച്ചത്. വിഷം നല്‍കി തന്നെ കൊല്ലാന്‍ കൃഷ്ണമ്മ ശ്രമിച്ചിരുന്നുവെന്നും ലേഖ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അതേസമയം ലേഖ മുമ്ബും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുടുംബവഴക്കാണ് അമ്മയുടെയും മകള്‍ വൈഷ്ണവിയുടെയും മരണത്തിന് വഴിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിച്ച അമ്മ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്