മുസ്ലിം ലീഗിന്റെ ഇടം തട്ടിയെടുക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത്. = പി കെ കുഞ്ഞാലിക്കുട്ടി വ്യാപക ആശയ പ്രചാരണം നടത്തു
September 29, 2022 7:26 pmPublished by : Chief Editor
പിഎഫ്‌ഐക്കെതിരെ വ്യാപക ആശയ പ്രചാരണം നടത്തുമെന്ന് മുസ്ലിം ലീഗ്. ലീഗ് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിന്റെ ഇടം തട്ടിയെടുക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത്. എന്നാല്‍ മുസ്ലിം വിഭാഗത്തിനിടയില്‍ പോപ്പുലര്‍ ഫ്രണ്ട് ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.(pk kunjalikutty against popular front)
‘രാഷ്ട്രീയമായി പിഎഫ്‌ഐക്ക് സ്വാധീനം ഇല്ല. ഒരു പഞ്ചായത്ത് ഭരിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. മുഖ്യധാരാ സംഘടനകള്‍ അവരെ അംഗീകരിച്ചിട്ടില്ല. ലീഗിന്റെ ഇടം തട്ടിയെടുക്കാന്‍ ശ്രമമുണ്ടായി. എതിരാളിയായി കാണുന്നത് ലീഗിനെയാണ്. ഇത്തരം ശക്തികളെ തോല്‍പ്പിച്ചത് ലീഗാണ്. അത് കൂടുതല്‍ ശക്തമായി തുടരും.
പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആര്‍.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണം. നിരോധനമേര്‍പ്പെടുത്തിയ കാര്യം മുസ്ലിം ലീഗ് വിശദമായി വിലയിരുത്തും. പിഎഫ്‌ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാഭാവിക എതിരാളി ലീഗാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്