×

പച്ചയും ചന്ദ്രക്കലയും നക്ഷത്രവും വേണ്ട; പതാക മാറ്റത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

തിരുവനന്തപുരം: കാലങ്ങളായി ഉപയോഗിച്ചുവന്ന പതാക മാറ്റാനൊരുങ്ങി മുസ്‌ലിം ലീഗ്.നക്ഷത്രവും ചന്ദ്രക്കലയും ആലേഖനം ചെയ്ത പച്ചക്കൊടി മാറ്റുന്നതിനെക്കുറിച്ച്‌ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍ പതാകയ്ക്ക് സമാനമായ കൊടി മാറ്റണം എന്നുള്ള യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യവും ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡിന്റെ പൊതുതാത്പര്യ ഹര്‍ജിയും പരിഗണിച്ചാണ് പതാക മാറ്റ ആലോചന ലീഗില്‍ ശക്തമായിരിക്കുന്നത്. പച്ചക്കൊടിയിലെ ചന്ദ്രക്കലയും നക്ഷത്രവും ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ല എന്നാണ് യൂത്ത് ലീഗിന്റെ വിലയിരുത്തല്‍. ഇത് പാകിസ്ഥാന്‍ കൊടിയായിട്ടാണ് ഉത്തരേന്ത്യക്കാര്‍ കാണുന്നതെന്നും അവിടങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പതാക മാറ്റം അനിവാര്യമാണെന്നും യൂത്ത് ലീഗ് നിരീക്ഷിക്കുന്നു.

പാകിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെതുമായി സാമ്യമുള്ള ഇന്ത്യന്‍ മുസ്‌ലിം ലീഗിന്റെ പതാക ഇസ്‌ലാമിക ചിഹ്നമായി ഉപയോഗിക്കുന്നുവെന്നും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്നും ഉത്തര്‍പ്രദേശ് ഷിയ വക്കഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഷിയ വക്കഫ് ബോര്‍ഡ് ചൈയര്‍മാന്‍ സയ്യിദ് വസീം റിസ്‌വിയാണ് ഹര്‍ജി നല്‍കിയത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് അഭിപ്രായപ്പെട്ടയാളാണ് റിസ്‌വി. മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്നുവെന്നും അടച്ചുപൂട്ടണമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top