×

പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളാന്‍; ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോയെന്നും ഷാഫി പറമ്ബില്‍ എംഎല്‍എയുടെ പരിഹാസം

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. കൂടാതെ പരാമാര്‍ശത്തില്‍ കണ്‍വീനര്‍ക്കെതിരെ രമ്യ പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെ സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി പാലക്കാട് എംഎ‍ല്‍എ ഷാഫി പറമ്ബില്‍ രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരായ ദീപാ നിശാന്തിനും, കെ.ആര്‍ മീരയ്ക്കുമെതിരെയും ഷാഫി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നെന്ന് ഷാഫി പറമ്ബില്‍ പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച്‌ പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരക്കോ ?
അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ .
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതപ്പോ ..
#രമ്യജയിക്കും’

പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലാണ് വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല’- ഇതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യാ ഹരിദാസ് അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top