രാത്രി കൂട്ടുകെട്ട് സജീവമാണെന്ന – പ്രചാരണത്തിന് ചൂടുപകര്ന്ന് ഒത്തുകളി ആരോപണം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒത്തുകളി ആരോപണങ്ങളുമായി പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയത് മത്സരരംഗത്ത് ചൂടുവര്ധിപ്പിച്ചു.
നേമത്ത് സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയെന്ന ആക്ഷേപവുമായി ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് രംഗത്തെത്തിയപ്പോള്‍ തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം -ബി.ജെ.പി ധാരണയാണെന്ന ആരോപണമാണ് നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന് നടത്തിയിട്ടുള്ളത്.
നേമത്ത് ബി.ജെ.പിയെ തോല്പിക്കണമെന്ന് മാത്രമാണ് സി.പി.എമ്മും കോണ്‍ഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഇൗ ഡീലിെന്റ ഭാഗമാണെന്നാണ് കുമ്മനത്തിെന്റ ആരോപണം.
കഴക്കൂട്ടം മണ്ഡലത്തിലടക്കം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്. മന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പൊലീസ് മുതിരുന്നില്ല. സി.പി.എം നേതാക്കള്‍ പറയുന്നതുപോലെയല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. പരാജയഭീതിയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി ധാരണയെന്നാണ് കെ. മുരളീധരെന്റ ആരോപണം. തിരുവനന്തപുരത്തും നേമത്തും സി.പി.എം ബി.ജെ.പിയെ സഹായിക്കാന്‍ ധാരണയായി. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി സി.പി.എമ്മിനെ തിരിച്ച് സഹായിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു.
സി.പി.എം-ബി.ജെ.പി രാത്രി കൂട്ടുകെട്ട് സജീവമാണെന്നും കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. ഇത് വലിയ ചര്‍ച്ചയാകുകയാണ് മറ്റ് മണ്ഡലങ്ങളിലും.
ജില്ലയില്‍ ബി.ജെ.പിയുണ്ടാക്കുന്ന മുന്നേറ്റം മുന്നില്‍കണ്ടും പരാജയഭീതി മൂലവുമാണ് ഇൗ ആരോപണങ്ങളെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. പക്ഷേ, ജില്ലയില്‍ എല്‍.ഡി.എഫ് മുന്നേറ്റം ഇക്കുറിയുമുണ്ടാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുേമ്ബാള് യു.ഡി.എഫ് എട്ട് മുതല്‍ 11 സീറ്റുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്