കോട്ടയം ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും നിയമസഭയില്‍ 15 സീറ്റും എക്കാലവും വേണം- ജോസ്‌മോന്റെ ചര്‍ച്ചകള്‍ അലസുമോ ?
കോട്ടയം : കോട്ടയം ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും, പാലാ, ഇടുക്കി, കാഞ്ഞിരപ്പിള്ളി എന്നീ മണ്ഡലങ്ങളും എക്കാലവും ഞങ്ങള്‍ക്ക് വേണം. കൂടാതെ കഴിഞ്ഞ തവണ രണ്ടില ചിഹ്നത്തില്‍ മല്‍സരിച്ച 15 സീറ്റും വേണമെന്ന കടും നിലപാട് ജോസ് കെമാണിയുടെ മുന്നണി പ്രവേശനം വൈകുന്നതിന് ഇടയാവുന്നു.
പാലാ എന്നത് ഒരു ഹൃദയവികാരമാണ്. കെ.എം മാണി നല്‍കിയ വലിയ സംഭാവനയാണ്. അത് പാലായിലെ എല്ലാ ജനങ്ങള്‍ക്കുമുണ്ട്. ഏതെങ്കിലും ഒരു മുന്നണിയില്‍ ചേരുമെന്നോ രാഷ്ട്രീയ നിലപാടോ പാര്‍ട്ടി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍. ജയരാജ് എംഎല്‍എ. ഏത് മുന്നണിയിലായാലും പാലാ സീറ്റ് വേണം, അതിനാണ് മുന്‍തൂക്കമെന്നും ജയരാജ് പ്രതികരിച്ചു.
പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ. ജയിച്ച സീറ്റ് വീട്ടുനല്‍കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോള്‍ മാണിയല്ല എംഎല്‍എ. അതുകൊണ്ട്, വൈകാരിക ബന്ധം പറഞ്ഞ് വരേണ്ട. പാലാ മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്കാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
പാലയ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം. മാണിയോട് മൂന്ന് തവണ മത്സരിച്ച് പൊരുതി നേടിയ സീറ്റാണ്. അത് വിട്ട് നല്‍കാന്‍ ഒരു കാരണവശാലും തയ്യാറല്ല എന്നും കാപ്പന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്