കൊച്ചി: ഡ്രസ് കോഡില്‍ ഭേദഗതി ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്കു നിവേദനം നല്‍കി വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍.
ചുരിദാര്‍/സല്‍വാര്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിവേദനം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും. വേനല്‍ച്ചൂട് കടുത്ത സാഹചര്യത്തിലാണ് ഡ്രസ് കോഡില്‍ ഭേദഗതി ആവശ്യപ്പെട്ടു നൂറിലേറെ വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ രംഗത്തുവന്നത്.
1970 ഒക്ടോബര്‍ ഒന്നിനാണു കേരളത്തില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ഡ്രസ് കോഡ് നിലവില്‍ വന്നത്.
ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളര്‍ ബാൻഡും കറുത്ത ഗൗണുമാണു വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ഔദ്യോഗിക വേഷം
പ്രാദേശിക വസ്ത്രമെന്ന നിലയില്‍ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്. 53 വര്‍ഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കുന്ന കാര്യം ഹൈക്കോടതി ജഡ്ജിമാരുള്‍പ്പെട്ട സമിതി പരിഗണിച്ച ശേഷമാകും തീരുമാനിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്