×

പ്രായഭേദമെന്യേ സ്ത്രീകള്‍ ; സതിയുമായി താരതമ്യം ചെയ്യാനാവില്ല- എന്‍എസ്‌എസ് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി സുപ്രിം കോടതിയില്‍. ശബരിമലയിലെ സ്ത്രീ വിലക്കിന് അറുപതു വര്‍ഷത്തെ പഴക്കമുണ്ടെന്നും അതില്‍ മാറ്റം വരുത്തരുതെന്നും എന്‍എസ്‌എസ് സുപ്രിം കോടതിയില്‍ വാദിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പുരുഷാധിപത്യം എന്ന നിലയില്‍ സമീപിക്കരുതെന്ന് എന്‍എസ്‌എസിനു വേണ്ടി ഹാജാരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ അഭിപ്രായപ്പെട്ടു. പ്രതിഷ്ഠയുടെ കാഴ്ചപ്പാടിലൂടെ വേണം ഇതിനെ സമീപിക്കാന്‍. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. പ്രതിഷ്ഠയ്ക്ക് നിയമപരമായ വ്യക്തിത്വമുണ്ടെന്നും ഭരണഘടനാപരമായ പരിരക്ഷ ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരാണ്. അവര്‍ മാതൃദായക്രമം പിന്തുടര്‍ന്നിരുന്നുവെന്നും പരാശരന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ വിലക്ക് സ്ത്രീവിരുദ്ധമല്ല. അതിനെ സതിയുമായി താരതമ്യം ചെയ്യാനാവില്ല. സതിക്കു ഹിന്ദു വിശ്വാസത്തിന്റെ അടിത്തറയുമായി ബന്ധമില്ല. ശബരിമലയില്‍ വരുന്നവര്‍ ചെറുപ്പക്കാരികളായ സ്ത്രീകളോടൊത്തു വരരുതെന്നാണ് ഉദ്ദേശിക്കുന്നത്. ബ്രഹ്മചര്യം പിന്തുടരുക മാത്രമല്ല അതു തോന്നിപ്പിക്കുകയും വേണമെന്ന് പരാശരന്‍ പറഞ്ഞു.

ഹിന്ദു മതതത്വങ്ങള്‍ വലിയൊരു അളവോളം വിവേചന രഹിതമാണെന്ന് പരാശരന്‍ അഭിപ്രായപ്പെട്ടു. ഇതില്‍ അപവാദങ്ങളുണ്ടാവാമെന്ന് അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top