സുരേന്ദ്രനെ കൊട്ടാരക്കര ജയിലില്‍ അടച്ചു; രണ്ട് നേരം ഇരുമുടികെട്ട് പൂജിക്കാന്‍ അനുമതി ; റാവുവിന്റെ കാലത്തെ അറസ്റ്റ് കഥ പറഞ്ഞ് കെ വിഎസ് ഹരിദാസ്
ശബരിമല വിഷയത്തില്‍ കേരളത്തിലും സമാനമായ അവസ്ഥയാണ് ഇന്നുള്ളതെന്നും കെ.വി.എസ് ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്രിന്‍െറ പൂര്‍ണരൂപം
1992- ലെ അയോദ്ധ്യ സംഭവവികാസങ്ങള്‍ക്ക് ശേഷം ആര്‍എസ്‌എസിനെ നിരോധിച്ചപ്പോള്‍ ഇനി എന്താണ് വേണ്ടത് എന്ന ചോദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഉയര്‍ന്നു. സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാനുള്ള തയ്യാറെടുപ്പാണ്. അതായത് മുഴുവന്‍ ആര്‍എസ്‌എസ് നേതാക്കളെയും അറസ്റ്റ് ചെയ്‌ത് ജയിലില്‍ അടക്കണ്ടേ എന്ന്?. മുന്‍പ് രണ്ട് നിരോധനങ്ങളുടെ സമയത്ത് അങ്ങിനെയാണ് ആര്‍എസ്‌എസിനെ നേരിട്ടത് എന്നതറിയാവുന്ന ഉദ്യോഗസ്ഥരും കുറെ കോണ്‍ഗ്രസുകാരും ‘അതുതന്നെയാവട്ടെ’ എന്ന് ചിന്തിക്കുകയും ചെയ്തു. പ്രശ്നം പ്രധാനമന്ത്രി നരസിംഹ റാവുവിന ്റെ മുന്നിലെത്തി. അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു; “ശരി, പക്ഷെ, നിങ്ങള്‍ എത്ര ലക്ഷം പുതിയ ജയിലുകള്‍ ഉണ്ടാക്കും?”. ഇത്രയേറെ ലക്ഷക്കണക്കിന് ആര്‍എസ്‌എസുകാരെ പാര്‍പ്പിക്കാന്‍ എവിടെയാണ് ജയിലുള്ളത് എന്നതായിരുന്നു റാവുവിന്റെ ചോദ്യം?. അസാധ്യമാണ് ആര്‍എസ്‌എസിനെ അങ്ങിനെ നേരിടുന്നത് എന്ന വ്യക്തമായ സൂചനയും റാവുവിന്റെ വാക്കുകളിലുണ്ടായിരുന്നു. അങ്ങിനെയാണ് ഏതാനും നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനും അവരെ ഉടന്‍തന്നെ ജാമ്യത്തില്‍ വിടാനും തീരുമാനിച്ചത്. കേരളത്തിലും സമാനമായ അവസ്ഥയാണോ?. രാഷ്ട്രീയ -ഭരണ നേതൃത്വം എന്തും പറയട്ടെ; ഡിജിപിയും ജയില്‍ ഡിജിപിയുമൊക്കെ എന്താണ് ചിന്തിച്ചിരുന്നത് ആവോ?
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്